Published:25 November 2022
വിശ്വക് സെൻ, നിവേത പേതുരാജ്, വന്മയേ ക്രിയേഷൻസ്, വിശ്വക്സെൻ സിനിമാസിന്റെ പാൻ ഇന്ത്യ ഫിലിം "ദാസ് കാ ധാംകി' 2023 ഫെബ്രുവരി 17ന് പ്രദർശനത്തിന്.വിശ്വക് സെൻ നായകനായി എത്തുന്ന ചിത്രമായ ദാസ് കാ ധാംകിയുടെ ട്രെയിലർ സോഷ്യൽ മീഡിയയിൽ വമ്പൻ തരംഗം സൃഷിച്ച് കഴിഞ്ഞിരുന്നു.
10,000 കോടി സമ്പാദ്യമുള്ള വ്യവസായ ഉടമയായ ഒരു ധനികനായും വെയിറ്ററായും വിശ്വക് സെൻ ചിത്രത്തിൽ ഇരട്ട വേഷം ചെയ്യുന്നു. ഒരു കമ്പ്ലീറ്റ് എന്റർടൈനറായാണ് സംവിധായകൻ ചിത്രത്തെ ഒരുക്കിയിരിക്കുന്നത്. ട്രെയിലർ പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവം നൽകുകയും ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകൾ ഉയർത്തുകയും ചെയ്യുന്നു.നിവേത പേതുരാജിന്റെ പ്രണയം നേടാൻ തന്റെ ഐഡന്റിറ്റി വ്യാജമാക്കുന്ന വെയിറ്റർ എന്ന നിലയിൽ വിശ്വക് സെൻ വളരെ രസകരമാണ് കാണുവാൻ സാധിക്കുന്നത്.
ഹൈപ്പർ ആദിയും രംഗസ്ഥലം മഹേഷും വിശ്വകിന്റെ സുഹൃത്തുക്കളായി ചിരി ഉണർത്തുവാൻ ചിത്രത്തിൽ ഉണ്ട്. റാവു രമേഷ്, രോഹിണി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.പ്രസന്നകുമാർ ബെസവാഡയാണ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്.
വന്മയേ ക്രിയേഷൻസിന്റെയും വിശ്വക്സെൻ സിനിമാസിന്റെയും ബാനറുകളിൽ കരാട്ടെ രാജു നിർമ്മിച്ചിരിക്കുന്നു. ദിനേശ് കെ ബാബുവിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്, ലിയോൺ ജെയിംസാണ് പശ്ചാത്തല സ്കോർ.അൻവർ അലി എഡിറ്റിംഗും എ.രാമാഞ്ജനേയുലു കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു.തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം 2023 ഫെബ്രുവരിയിൽ പുറത്തിറങ്ങും.ഡിഒപി: ദിനേശ് കെ ബാബു. സംഗീതം: ലിയോൺ ജെയിംസ്.എഡിറ്റർ: അൻവർ അലി.കലാസംവിധാനം: എ.രാമഞ്ജനേയുലു.സംഘട്ടണം : ടോഡോർ ലസറോവ്-ജുജി, ദിനേഷ് കെ ബാബു, വെങ്കട്ട്. പിആർഒ: ശബരി.പബ്ലിസിറ്റി ഡിസൈനർ: പാഡ കാസറ്റ്