Published:25 November 2022
ബെംഗളൂരു: ബെംഗളൂരുവില്‍ പ്ലാസ്റ്റിക് കവറിനുള്ളില്‍ പൊതിഞ്ഞ നിലയില്‍ 67-കാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ജെപി നഗറിലെ പുത്തനഹള്ളിയിലുള്ള ബാല സുബ്രഹ്മണ്യമാണ് മരിച്ചത്. സംഭവത്തില്‍ വീട്ടുജോലിക്കാരിയായ 35-കാരിയും ഇവരുടെ ഭര്‍ത്താവിനെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടുജോലിക്കാരിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഹൃദയാഘാതം മൂലമാണ് ഇയാള്‍ മരിച്ചതെന്ന് ബെംഗളൂരു പൊലീസ് പറയുന്നു.
ജോലിക്കാരിയുമായി ഏറെ നാളത്തെ ബന്ധം പുലര്‍ത്തിയ ഇയാള്‍ നവംബര്‍ 16 ന് യുവതിയുടെ വീട്ടിലെത്തി. ജോലിക്കാരിയുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഹൃദയാഘാതം ഉണ്ടാകുകയും ജീവന് നഷ്ടമാകുകയുമായിരുന്നു. കൊലക്കേസില്‍ പ്രതിയാകുമെന്ന് ഭയന്ന ജോലിക്കാരി ഭര്‍ത്താവിന്റെയും സഹോദരന്റെയും സഹായത്തോടെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിച്ചിക്കുകയായിരുന്നെന്ന് പൊലീസിന് മൊഴി നല്കി.
വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദുരൂഹ സാഹചര്യത്തില്‍ മൃതദേഹം കണ്ടെത്തിയത്. ചോദ്യംചെയ്യലില്‍ പ്രതികള്‍ കുറ്റംസമ്മതിക്കുകയായിരുന്നു. യുവതി പറഞ്ഞതിന്റെ സത്യാവസ്ഥ പൊലീസ് പരിശോധിച്ചുവരികയാണ്. പൊസ്റ്റ്മാര്‍ട്ടം റിപ്പൊര്‍ട്ട് ലഭിച്ചശേഷം പൊലീസ് തുടര്‍നടപടികളിലേക്ക് നീങ്ങും.