Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
30
January 2023 - 9:58 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Mollywood

NN Pillai, Dulquer Salmaan, NN Pillai Website

പ്രശസ്ത നാടകാചാര്യൻ എൻഎൻ പിള്ളൈയുടെ വെബ്സൈറ്റ് ദുൽഖർ സൽമാൻ പ്രകാശനം നിർവഹിച്ചു

Published:25 November 2022

www.nnpillai.com എന്ന വെബ്‌സൈറ്റിൽ മലയാളികളുടെ പ്രിയപ്പെട്ട നടൻ എൻ എൻ പിള്ളൈയുടെ സിനിമാ നാടക ഓർമകളിലേക്ക് സഞ്ചരിക്കാൻ പ്രേക്ഷകനും വഴിയൊരുക്കുന്നു.

നാടകാചര്യൻ ശ്രീ എൻ എൻ പിള്ളയുടെ സമഗ്രമായ മലയാളം വെബ്സൈറ്റിൻ്റെ ഉദ്ഘാടനം പ്രശസ്ത സിനിമാ താരം ദുൽഖർ സൽമാൻ തൻ്റെ സോഷ്യൽ മീഡിയാ പേജുകളിൽ കൂടി നിർവഹിച്ചു. www.nnpillai.com എന്ന വെബ്‌സൈറ്റിൽ മലയാളികളുടെ പ്രിയപ്പെട്ട നടൻ എൻ എൻ പിള്ളൈയുടെ സിനിമാ നാടക ഓർമകളിലേക്ക് സഞ്ചരിക്കാൻ പ്രേക്ഷകനും വഴിയൊരുക്കുന്നു.

മലയാള സിനിമാസ്വാദകരുടെ മനസിൽ ഇന്നും തിളങ്ങി നിൽക്കുന്ന അഞ്ഞൂറാൻ എന്ന കഥാപാത്രത്തിനപ്പുറം നാടകകൃത്ത്, നടൻ, സംവിധായകൻ, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, സാഹിത്യകാരൻ, നേതാജിയുടെ ഇന്ത്യൻ നാഷണൽ ആർമിയിൽ സേനാനി, പ്രാസംഗികൻ, അങ്ങനെ ബഹുമുഖ പ്രതിഭയായ അദ്ദേഹത്തിൻ്റെ ജീവിതത്തിൻ്റെയും, നാടകത്തിൻ്റെയും, കൃതികളുടെയും, ഒരു ബ്രഹത്തായ വിവരണമാണ് ഈ വെബ്സൈറ്റ്.

അദ്ദേഹത്തിൻ്റെ പേരിൽ അതിഗംഭീരമായ രീതിയിൽ കാസർഗോഡ് മാണിയാട്ട് നടത്തുന്ന സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിൻ്റെ വിവരങ്ങളും വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മലയാളത്തിൻ്റെയും മലയാളികളുടെയും അഭിമാനമായ നാടകാചര്യൻ്റെ വെബ്സൈറ്റ് ലോകത്തിനു മുന്നിൽ പരിചയപ്പെടുത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ദുൽഖർ സൽമാൻ പറഞ്ഞു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top