Published:25 November 2022
അഹമ്മദാബാദ് : 2002 ലെ ഗുജറാത്ത് കലാപത്തെ ന്യായീകരിച്ച അമിത് ഷായ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഖേഡ ജില്ലയില്‍ നടന്ന ബി.ജെ.പി റാലിയിലാണ് പരോക്ഷമായി കലാപത്തെ ന്യായീകരിച്ച് കൊണ്ട് അദ്ദേഹം രംഗത്ത് എത്തിയത്.
ഗുജറാത്തില്‍ സാമൂഹ്യവിരുദ്ധര്‍ സംഘര്‍ഷം സൃഷ്ടിക്കുന്നത് പതിവായിരുന്നു. ഇവരെ പിന്തുണയ്ക്കുന്നത് കോണ്‍ഗ്രസായിരുന്നു. എന്നാല്‍ 2002ല്‍ അതിക്രമകാരികളെ ഒരു പാഠം പഠിപ്പിച്ചു. അതോടെ അവര്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ നിറുത്തി. ബി.ജെ.പിയാണ് ഗുജറാത്തില്‍ ശാശ്വത സമാധാനം കൊണ്ടുവന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
കോണ്‍ഗ്രസ് ഭരണകാലത്ത് ഗുജറാത്ത് വര്‍ഗീയ കലാപങ്ങളുടെ ഇടമായിരുന്നു. ഇത്തരം കലാപങ്ങളിലൂടെ കോണ്‍ഗ്രസ് വോട്ട് ബാങ്ക് ശക്തിപ്പെടുത്തി. അതേസമയം സമൂഹത്തിലെ വലിയൊരു വിഭാഗത്തോട് അനീതി കാണിച്ചു. 2002ന് ശേഷം ഇവര്‍ അക്രമ്ത്തിന്റെ പാത വിട്ടു. 2002 മുതല്‍ 2022വരെ അക്രമത്തില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും അവര്‍ വിട്ടുനിന്നു.
വര്‍ഗീയ കലാപം അഴിച്ചുവിടുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് ഗുജറാത്തില്‍ ബി.ജെ.പി ശാശ്വത സമാധാനം സ്ഥാപിച്ചുവെന്നും അമിത് ഷാ പ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചു.