Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
30
January 2023 - 9:29 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Travel

Kerala Tourism, Travel, Muhammed Riyas

കേ​ര​ള​ത്തി​ലേ​ക്ക് വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്

Published:25 November 2022

ക​ഴി​ഞ്ഞ വ​ർ​ഷ​വു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ ആ​ഭ്യ​ന്ത​ര വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 196% വ​ർ​ധ​ന​വും രേ​ഖ​പ്പെ​ടു​ത്തി- മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 

തി​രു​വ​ന​ന്ത​പു​രം: കൊ​വി​ഡി​ന് പി​ന്നാ​ലെ ടൂ​റി​സം മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യ വ​ള​ർ​ച്ച അ​ഭി​മാ​ന​ക​ര​മെ​ന്ന് ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ 3 പാ​ദ​ത്തി​ൽ വി​ദേ​ശ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 600% വ​ർ​ധ​ന​യു​ണ്ടാ​യി. ക​ഴി​ഞ്ഞ വ​ർ​ഷ​വു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ ആ​ഭ്യ​ന്ത​ര വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 196% വ​ർ​ധ​ന​വും രേ​ഖ​പ്പെ​ടു​ത്തി- മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 

2022ന്‍റെ ആ​ദ്യ 2 പാ​ദ​ങ്ങ​ളി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് 1,33,80,000 ആ​ഭ്യ​ന്ത​ര വി​നോ​ദ സ​ഞ്ചാ​രി​ക​ളെ​ത്തി. ഇ​ത് സ​ർ​വ​കാ​ല റെ​ക്കോ​ർ​ഡാ​ണ്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും അ​ധി​കം ടൂ​റി​സ്റ്റു​ക​ളെ​ത്തി​യ​ത്- 28,93,631 പേ​ർ. തി​രു​വ​ന​ന്ത​പു​രം, ഇ​ടു​ക്കി, തൃ​ശൂ​ർ, വ​യ​നാ​ട് ജി​ല്ല​ക​ളാ​ണ് തൊ​ട്ട​ടു​ത്ത സ്ഥാ​ന​ങ്ങ​ളി​ൽ. 

ടൈം ​മാ​ഗ​സി​ൻ ലോ​കം ക​ണ്ടി​രി​ക്കേ​ണ്ട 50 ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യി കേ​ര​ള​ത്തെ തെ​ര​ഞ്ഞെ​ടു​ത്തു, കാ​ര​വ​ൻ പോ​ളി​സി​യെ ടൈം ​മാ​ഗ​സി​ൻ അ​ഭി​ന​ന്ദി​ച്ചു. വേ​ൾ​ഡ് ട്രാ​വ​ൽ മാ​ർ​ക്ക​റ്റി​ൽ കേ​ര​ളം ജ​ന​പ്രി​യ പ​വ​ലി​യ​നാ​യി. വാ​ട്ട​ർ സ്ട്രീ​റ്റ് അ​ട​ക്ക​മു​ള്ള ടൂ​റി​സം പ​ദ്ധ​തി​ക​ൾ​ക്ക് പു​ര​സ്‌​കാ​ര​ങ്ങ​ൾ ല​ഭി​ച്ചു. ട്രാ​വ​ൽ പ്ല​സ് ലി​ഷ​ർ മാ​ഗ​സ​ൻ മി​ക​ച്ച വെ​ഡ്ഡി​ങ് ഡെ​സ്റ്റി​നേ​ഷ​നാ​യി കേ​ര​ള​ത്തെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​തെ​ല്ലാം ലോ​ക ടൂ​റി​സം മാ​പ്പി​ൽ സം​സ്ഥാ​ന​ത്തി​നു​ണ്ടാ​യ ഉ​യ​ർ​ച്ച സൂ​ചി​പ്പി​ക്കു​ന്നു. 

ന​വീ​ന ടൂ​റി​സം പ​ദ്ധ​തി​ക​ളു​ടെ തു​ട​ർ​ച്ച​യെ​ന്നോ​ണം കാ​ര​വ​ൻ പാ​ർ​ക്കു​ക​ൾ വ്യാ​പി​പ്പി​ക്കും. കെ​ടി​ഡി​സി സ​ഹാ​യ​ത്തോ​ടെ ബോ​ൾ​ഗാ​ട്ടി, കു​മ​ര​കം വാ​ട്ട​ർ​സ്‌​കേ​പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പാ​ർ​ക്ക് നി​ർ​മി​ക്കും. ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള റോ​ഡു​ക​ൾ മി​ക​വു​റ്റ​താ​ക്കാ​ൻ ഉ​ട​ൻ ഇ​ട​പെ​ട​ലു​ണ്ടാ​കും. 9 ജി​ല്ല​ക​ളി​ൽ ബേ​പ്പൂ​രി​ലേ​തി​ന് സ​മാ​ന​മാ​യ ക​ട​ൽ​പ്പാ​ല​ങ്ങ​ൾ നി​ർ​മി​ക്കും. ബീ​ച്ച് ടൂ​റി​സം, മ​ല​യോ​ര ടൂ​റി​സം മേ​ഖ​ല​ക​ൾ​ക്കു പ്രാ​ധാ​ന്യം ന​ൽ​കാ​നും ആ​ലോ​ചി​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഹൈ​ക്കി​ങ്, ട്രെ​ക്കി​ങ് സാ​ധ്യ​ത​ക​ൾ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കും- മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. ടൂ​റി​സം ഡ​യ​റ​ക്ട​ർ പി.​ബി. നൂ​ഹും പ​ങ്കെ​ടു​ത്തു.

റ​സ്റ്റ് ഹൗ​സ് ഓ​ൺ​ലൈ​ൻ ബു​ക്കി​ങ് ഉ​പ​യോ​ഗി​ച്ച​ത് 67,000 പേ​ർ

റ​സ്റ്റ് ഹൗ​സ് ഓ​ൺ​ലൈ​ൻ ബു​ക്കി​ങി​ലൂ​ടെ 2021 ന​വം​ബ​ർ 1 മു​ത​ൽ 2022 ന​വം​ബ​ർ 1 വ​രെ 67,000 പേ​ർ സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. ഹോ​സ്പി​റ്റാ​ലി​റ്റി രം​ഗ​ത്തെ ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു. ടൂ​റി​സം ക്ല​ബ്ബു​ക​ൾ ശ​ക്തി​പ്പെ​ടു​ത്തും. വി​ദ്യാ​ർ​ഥി​ക​ൾ, തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ​ക്കു പു​റ​മെ ഓ​ട്ടൊ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളെ കൂ​ടി ടൂ​റി​സം പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ട്. 

വി​ദേ​ശ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ വി​ദേ​ശ മ​ല​യാ​ളി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ടൂ​റി​സം ക്ല​ബ്ബു​ക​ൾ രൂ​പീ​ക​രി​ക്കും. ഡ​സ്റ്റി​നേ​ഷ​ൻ ച​ല​ഞ്ച് 2023ൽ 100​ൽ​പ്പ​രം പു​തി​യ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​വു​ന്ന ത​ര​ത്തി​ൽ ആ​സൂ​ത്ര​ണം ചെ​യ്തു​വ​രു​ന്നു. 40% ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ കൂ​ടി ഇ​ട​പെ​ട​ലോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക. 2021ൽ ​ജ​ന​കീ​യ​മാ​യി മാ​റി​യ വാ​ട്ട​ർ ഫെ​സ്റ്റ് ഡി​സം​ബ​റി​ൽ വീ​ണ്ടും ന​ട​ത്തും- മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് അ​റി​യി​ച്ചു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top