Published:25 November 2022
പൻവേൽ: കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേലിൻ്റെ (K.C.S Panvel) ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി മഹാരാഷ്ട്രയിലെയും, മുംബൈയിലെയും മലയാളി സാമൂഹിക, സാംസ്കാരിക, സാമുദായിക സംഘടനകളെയും, സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി പുരുഷ / വനിതാ വിഭാഗങ്ങളുടെ വടംവലി മത്സരം നവംബർ 27-ാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് 02:00 മണിക്ക് ന്യൂ പൻവേൽ, സെക്ടർ നമ്പർ-2 ലെ ശാന്തിനികേതൻ സ്കൂളിന് അടുത്തുള്ള അംബേ മാതാ മന്ദിറിന് സമീപത്തെ മൈതാനത്ത് വച്ച് നടക്കും.
പുരുഷ വിഭാഗം: - മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 25, 000/- രൂപയും (ഇരുപത്തി അയ്യായിരം) ട്രോഫിയും, പ്രശസ്തി പത്രവും. രണ്ടാംസ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 11, 001/- രൂപയും (പതിനൊന്നായിരത്തി ഒന്ന്) ട്രോഫിയും, പ്രശസ്തി പത്രവും. മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് ട്രോഫിയും, പ്രശസ്തി പത്രവും നൽകും.
വനിതാ വിഭാഗം: - മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 15, 000/- രൂപയും (പതിനയ്യായിരം) ട്രോഫിയും, പ്രശസ്തി പത്രവും. രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 5, 501/- രൂപയും (അയ്യായിരത്തി അഞ്ഞുറ്റി ഒന്ന്) ട്രോഫിയും, പ്രശസ്തി പത്രവും. മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് ട്രോഫിയും, പ്രശസ്തി പത്രവും നനൽകും. കൂടാതെ മത്സരത്തിൽ പങ്കെടുക്കുന്ന മറ്റ് എല്ലാ ടീമുകൾക്കും ട്രോഫിയും, പ്രശസ്തി പത്രവും നൽകി ആദരിക്കും.
കൂടുതൽ വിവരങ്ങൾക്ക് മനോജ് കുമാർ എം.എസ്സ്.(കെ സി എസ് പ്രസിഡന്റ്) 9967327424 Email: - kcspanvel.2007@gmail.com