Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
30
January 2023 - 9:36 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kerala

വളര്‍ത്തു നായയുടെ കണ്ണുകള്‍ ചൂഴ്ന്നെടുത്തതായി പരാതി

Published:26 November 2022

ആരാണ് ചെയ്തതെന്ന് അറിയില്ലെന്ന് ദുര്‍ഗാ പറഞ്ഞു. എന്നാല്‍ മനുഷ്യര്‍ തന്നെയാണ് ചെയ്തതെന്ന് ഉറപ്പാണ്. നായ ആരെയും ഇതുവരെ കടിച്ചിട്ടില്ല. അതിനാല്‍ തന്നെ പ്രത്യേകിച്ച് ശത്രുതയുടെ ആവശ്യമില്ലെന്നും അവര്‍ പറഞ്ഞു.

പാലക്കാട്: വളര്‍ത്തു നായയുടെ കണ്ണുകള്‍ ചൂഴ്ന്നെടുത്തതായി പരാതി. പാലക്കാട് പട്ടാമ്പിക്കടുത്ത് മുതുതലയിലാണ് സംഭവം.ചിത്രകാരി ദുര്‍ഗാ മാലതിയുടെ വളര്‍ത്തു നായ നക്കുവിന് നേരെയാണ് ഈ രീതിയില്‍ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ബുധനാഴ്ച മുതല്‍ നായയെ കാണാതായിരുന്നു. പിന്നീട് ഇന്നലെ രാത്രിയാണ് നായ വീടിന് പരിസരത്തേക്ക് മടങ്ങിയെത്തിയത്. അപ്പോഴാണ് കണ്ണുകള്‍ ചൂഴ്ന്നെടുത്തതായി കണ്ടത്. പട്ടാമ്ബി പൊലീസില്‍ ദുര്‍ഗാ മാലതി പരാതി നല്‍കി.

ആരാണ് ചെയ്തതെന്ന് അറിയില്ലെന്ന് ദുര്‍ഗാ പറഞ്ഞു. എന്നാല്‍ മനുഷ്യര്‍ തന്നെയാണ് ചെയ്തതെന്ന് ഉറപ്പാണ്. നായ ആരെയും ഇതുവരെ കടിച്ചിട്ടില്ല. അതിനാല്‍ തന്നെ പ്രത്യേകിച്ച് ശത്രുതയുടെ ആവശ്യമില്ലെന്നും അവര്‍ പറഞ്ഞു.

നായയെ കാണാതായത് മുതല്‍ പലയിടത്തും അന്വേഷിച്ചിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. നായക്ക് പ്രാഥമിക ചികിത്സ നല്‍കി. ഇന്ന് മണ്ണൂത്തിയിലേക്ക് നായയെ കൊണ്ടുപോകും. ഇവിടെ വെച്ച് വിദഗ്ദ്ധ ചികിത്സ നല്‍കും.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top