Published:26 November 2022
മുംബൈ : കേരളത്തിലേക്കുള്ള യാത്രയിൽ കല്യാണിൽ വെച്ച് പയ്യന്നൂർ സ്വദേശിയെ കാണാതായി പരാതി. പയ്യന്നൂർ സ്വദേശി കൃഷ്ണൻ നമ്പൂതിരി (78) യെയാണ് കാണാതായത്.
കാശി ക്ഷേത്ര സന്ദർശനം കഴിഞ്ഞു കേരളത്തിലേക്ക് മടങ്ങിയ 70 പേരടങ്ങുന്ന സംഘം (11062 പവൻ എക്സ്പ്രസ്സ്) ട്രെയിനിലാണ് യാത്ര ചെയ്തിരുന്നത്. രാത്രി കല്യാൺ സ്റ്റേഷനിൽ ഇറങ്ങിയ കൃഷ്ണൻ നമ്പൂതിരി പിന്നീട് ട്രെയിനിൽ കയറിയില്ല എന്നാണ് ബന്ധുക്കൾ അറിയിച്ചത്. മലയാളം മാത്രം അറിയുകയുള്ളൂ വെന്നും കയ്യിൽ പൈസയും ഇല്ലായിരുന്നുവെന്നും ബന്ധുക്കൾ അറിയിച്ചു.
എന്തെങ്കിലും വിവരം കിട്ടിയാൽ ഈ നമ്പറിൽ ബന്ധപ്പെടുക.
Ph:+91 93721 26902