Published:26 November 2022
കോട്ടയം: ഈരാറ്റുപേട്ടയില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കുളത്തുക്കടവ് സ്വദേശി അനോണി (19) യാണ് പിടിയിലായത്.
വെട്ടിപ്പറമ്പ് ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്ത പ്രതിയില്‍ നിന്ന് 6 ഗ്രാം എം.ഡി.എം.എ എക്സൈസ് പിടിച്ചെടുത്തു. മൊബൈല്‍ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുതുവത്സര ആഘോഷങ്ങള്‍ക്കായി എത്തിച്ച മയക്കുമരുന്നാണ് പിടികൂടിയതെന്ന് എക്സൈസ് പറഞ്ഞു.