Published:26 November 2022
കോഴിക്കോട്: സംസ്ഥാനത്ത് അസംബ്ലിയില്‍ സീറ്റ് പിടിച്ചെടുക്കലാണ് ലക്ഷ്യമെങ്കില്‍ ലോകസഭയില്‍ സീറ്റ് നിലനിര്‍ത്തലാണ് തന്റെ ലക്ഷ്യമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് എം പി. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ 20-20 ആണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
എന്നെ പാര്‍ലമെന്റിലേക്ക് തന്നെ പരിഗണിക്കണം എന്നാണ് അഭ്യര്‍ത്ഥനയെന്നും കെ മുരളീധരന് പറഞ്ഞു. എല്ലാവരും കൂടി നിയമസഭയിലേക്ക് തള്ളിയാല്‍ ജനം വിചാരിക്കും ഇവര്‍ ഇനി കേന്ദ്രത്തില്‍ അധികാരത്തില്‍ വരില്ലെന്ന് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.