Published:26 November 2022
പ്രമുഖ ടെലിവിഷൻ, ചലച്ചിത്ര നടൻ വിക്രം ഗോഖലെ (82) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് 15 ദിവസത്തോളമായി പൂനെയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് അന്തരിച്ചത്.
1990-ൽ അമിതാഭ് ബച്ചൻ അഭിനയിച്ച "അഗ്നീപത്", "ഹം ദിൽ ദേ ചുകേ സനം" (1999) എന്നിവയുൾപ്പെടെ നിരവധി മറാത്തി, ബോളിവുഡ് ചിത്രങ്ങളിൽ ഗോഖലെ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ മറാത്തി ചിത്രം 'ഗോദാവരി' ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്.