Published:27 November 2022
ദുല്‍ഖര്‍ സല്മാന് നായകനായെത്തുന്ന പുതിയ ചിത്രം സീ 5ല്‍ സ്ട്രീമിംഗ് ആരംഭിച്ചിതിനു പിന്നാലെ റെക്കോട് നേട്ടവുമായി ‘ഛുപ്’. സ്ട്രീമിംഗ് ആരംഭിച്ച് 24 മണിക്കൂറില്‍ 30 ദശലക്ഷം കാഴ്ചക്കാരെയാണ് സിനിമ ഇതിനോടകം സ്വന്തമാക്കിയിരിക്കുന്നത്. ത്രില്ലർ വിഭാഗത്തിൽപെട്ട സിനിമയുടെ ഈ നേട്ടം ദുൽക്കർ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
സെപ്റ്റംബര്‍ 23 ന് ആയിരുന്നു ‘ഛുപ്പി’ന്റെ തിയേറ്റര്‍ റിലീസ്. സൈക്കോ കഥാപാത്രത്തെയാണ് ദുൽഖർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പ്രേക്ഷകർ ഒന്നടങ്കം ദുൽഖറിൻ്റെ കരിയറിലെ തന്നെ ഗംഭീര പ്രകടനമായിരുന്നുവെന്നും ദുൽഖറിൻ്റെ അഭിനയത്തിന് ദേശീയതലത്തിലുള്ള അംഗീകാരങ്ങളും തേടിയെത്തുന്നതാണ് ചുപ്പിലെ കഥാപാത്രം എന്ന് പ്രേക്ഷകർ വിലയിരുത്തുന്നു.
ദുൽഖറിൻ്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രത്തിൻ്റെ രചന ബാൽകിക്കൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവരാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാനൊപ്പം സണ്ണി ഡിയോൺ, പൂജ ബട്ട്, ശ്രേയ ധന്വന്തരി എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ത്രില്ലടിപ്പിച്ച ചുപ്പിൻ്റെ ട്രെയിലറിന് ഇതുവരെ ഒരു കോടിയിൽ പരം കാഴ്ചക്കാരാണ് യൂട്യൂബിൽ. ചിത്രത്തിൻ്റെ പ്രിവ്യു ഷോക്ക് കിട്ടിയ സ്വീകാര്യത തിയേറ്ററുകളിലെ പ്രദർശനങ്ങൾക്കു മാറ്റുകൂട്ടുമെന്നുറപ്പാണ്. ചിത്രം സെപ്റ്റംബർ 23 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. പി ആർ ഓ പ്രതീഷ് ശേഖർ.