Published:28 November 2022
നടി മഞ്ജിമ മോഹനും യുവനടന് ഗൗതം കാർത്തിക്കും വിവാഹിതരായി. ചെന്നൈയിലെ ഗ്രീന്‍ മിഡോസ് റിസോര്‍ട്ടില്‍ വച്ചായിരുന്നു ഇരുവരുടേയും വിവാഹം. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തിരുന്നത്.
2019 ല്‍ ഇരുവരും ഒന്നിച്ചഭിനയിച്ച ദേവരാട്ടം മുതല്‍ ഇവര്‍ പ്രണയത്തിലായിരുന്നു. 3 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ പിന്നീട് ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും പ്രണയ ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്.
ബാലതാരമായി അഭിനയരംഗത്ത് എത്തി പിന്നീട് നായികയായി തിളങ്ങിയ താരമാണ് മഞ്ജിമ ഛായാഗ്രാഹകനായ വിപിന്‍ മോഹന്റെ മകളുക്കൂടിയാണ്. 1997 ലെ കളിയൂഞ്ഞാല് എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയ മഞ്ജിമ മോഹന്‍ വളരെ പെട്ടെന്നാണ് മലയാളികളുടെ പ്രിയ താരമായി വളര്‍ന്നത്.
മയില്പീലിക്കാവ്, പ്രിയം, തെങ്കാശിപ്പട്ടണം എന്നീ ചിത്രങ്ങളിലെല്ലാം ബാലതാരമായി വേഷമിട്ട മഞ്ജിമ പിന്നീട് 2015 ല്‍ പുറത്തിറങ്ങിയ ഒരു വടക്കന്‍ സെല്‍ഫിയിലാണ് ആദ്യമായി നായികയായി എത്തുന്നത്. 2016 ല്‍ ചിമ്പുവിനൊപ്പം അച്ചം എന്‍പത് മടമയട എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് ചേക്കേറിയ മഞ്ജിമ തെലുങ്കിലും ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായി.
അതേസമയം, നടന് കാര്‍ത്തിക്കിന്റെ മകനാണ് ഗൗതം കാര്‍ത്തിക്. പഴയകാല നടന് മുത്തുരാമന്റെ ചെറുമകന് കൂടിയാണ്. മണിരത്നത്തിന്റെ ‘കടല്‍’ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം.എ.ആര്. മുരുഗദോസ് ഒരുക്കുന്ന ’16 ഓഗസ്റ്റ് 1947′ ആണ് പുതിയ പ്രോജക്ട്. കൂടാതെ സിമ്പു നായകനാകുന്ന ഏറ്റവും പുതിയ സിനിമ പത്തുതലയിലും ശ്രദ്ധേയ വേഷത്തില്‍ ഗൗതം കാര്‍ത്തിക്ക് എത്തും.