Published:28 November 2022
നമ്മളിൽ ഭൂരിഭാഗവും സിനിമകളിലോ ഡോക്യുമെന്ററികളിലോ ആവും അഗ്നിപർവ്വതങ്ങൾ കണ്ടിട്ടുണ്ടാവുക. അഗ്നിപർവ്വതങ്ങൾ പ്രകൃതിയുടെ ഏറ്റവും മനോഹരവും എന്നാൽ ഭയാനകവുമായ പ്രതിഭാസങ്ങളിൽ ഒന്നാണ്.
അഗ്നിപർവ്വതസ്ഫോടനങ്ങളുടെ ഫലമായി പുറത്തേക്കുവരുന്ന ഉരുകിയ ദ്രാവകമാഗ്മയാണ് ലാവ. കടുത്ത ചൂടുള്ള ലാവ പുറത്തേയ്ക്ക് ഒഴുകുന്ന കാഴ്ച കാണുമ്പോള്‍ തന്നെ ഭയമാകും. താപനില 900o സെൽഷ്യസിനും 1,200o സെൽഷ്യസിനും ഇടയിലാണ് ഇതിന്റെ ചൂട്. ഒരാൾ അഗ്നിപർവ്വതത്തിൽ വീണാൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വളരെ വിചിത്രമായി തോന്നുന്നുവല്ലെ, ചിന്തിക്കുമ്പോൾ തന്നെ ഭയം.
എന്നാൽ ഇത്തരത്തിലൊരു പരീക്ഷണമാണ് ഇപ്പോൾ വൈറലാവുന്നത്. ഒരു മനുഷ്യന് ലാവയില്‍ വീണാല്‍ എന്തുസംഭവിക്കും എന്ന് ഈ പരീക്ഷണത്തിലൂടെ വ്യക്തമാവുന്നു. എന്നാൽ വീഡിയോയുടെ ആവശ്യത്തിനായി ആരും അഗ്നിപർവ്വതത്തിൽ വീണിട്ടില്ല, പകരം 30 കിലോഗ്രാം ഭാരമുള്ള ജൈവാവിശിഷ്ടങ്ങള്‍ ലാവയിലേക്ക് വലിച്ചെറിയുകയാണ്. മനുഷ്യന്റെ ശരീരശാസ്ത്രവുമായി സാമ്യമുള്ള ജൈവാവിശിഷ്ട ഭാണ്ഡമാണ് തയ്യാറാക്കിയത്. ലാവയില്‍ വീഴേണ്ട താമസം തന്നെ ജൈവാവിശിഷ്ടം കത്തുന്നതായി കാണാം.
Awakening a volcano by throwing a rock pic.twitter.com/Kplhv8dHTM
— Historic Vids (@historyinmemes) November 9, 2022
എത്യോപ്യയിലെ എര്‍ട്ട ആലെ അഗ്നിപര്‍വ്വതത്തിലാണ് പരീക്ഷണം നടത്തിയത്. പരീക്ഷണത്തിന്റെ പഴയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ കുത്തിപ്പൊക്കിയിരിക്കുന്നത്.