Published:28 November 2022
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ ഫൈനലിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനവുമായി മഹാരാഷ്ട്ര ക്യാപ്റ്റൻ റിതുരാജ് ഗയ്ക്ക്വാദ്. ഉത്തർപ്രദേശിനെതിരെ ഒരു ഓവറിൽ 7 സിക്സർ നേട്ടവും ഡബിൾ സെഞ്ചുറിയുമാണ് റിതുരാജ് നേടിയത്.
ഇന്നിംഗ്സിൻ്റെ 49ആം ഓവറിൽ ശിവ സിംഗിനെ നേരിട്ട റിതുരാജ് എല്ലാ ബോളുകളും ബൗണ്ടറിയിലേക്ക് പായിച്ചു. ഇതിൽ ഒരു ബോള് നോബോളായിരുന്നു. അതിലൂടെ ലഭിച്ച എക്സ്ട്രാ ബോളിലും ഗയ്ക്ക്വാദ് സിക്സ് അടിക്കാൻ മറന്നില്ല. ഇതോടെ 7 ബോളിലും ചേർത്ത് ലഭിച്ചത് 43 റൺസ്.
159 പന്തിൽ 10 ഫോറും 16 സിക്സും ഉൾപ്പടെ പുറത്താകാതെ 220 റൺസ് നേടിയ ഗയ്ക്ക്വാദ് അവസാനം നേരിട്ട 12 പന്തിൽ ഒൻപത് ബോളും സിക്സർ ആയിരുന്നു. താരത്തിൻ്റെ മികച്ച പ്രകടനത്തിൽ മഹാരാഷ്ട്ര 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 330 റൺസ് നേടി.
6⃣,6⃣,6⃣,6⃣,6⃣nb,6⃣,6⃣
— BCCI Domestic (@BCCIdomestic) November 28, 2022
Ruturaj Gaikwad smashes 4⃣3⃣ runs in one over!
Follow the match https://t.co/cIJsS7QVxK…#MAHvUP | #VijayHazareTrophy | #QF2 | @mastercardindia pic.twitter.com/j0CvsWZeES
ഗെയ്ക്വാദ് ഒഴികെയുള്ള മറ്റു ബാറ്റ്സ്മാന്മാർക്ക് 141 പന്തിൽ 96 റൺസ് മാത്രമേ നേടുവാൻ സാധിച്ചുള്ളൂ. അങ്കിത് ബവ്നെ (37), അസിം കാസി (37) എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഉത്തർപ്രദേശ് 272 റൺസിൽ ഓൾ ഔട്ട് ആയി.