Published:29 November 2022
ലോക സിനിമാ പ്രേമികൾക്ക് ഒരു സങ്കട വാർത്ത. ജയിംസ് കാമറൂണ്‍ ചിത്രം അവതാര്‍; ദ വേ ഓഫ് വാട്ടറിന് കേരളത്തിൽ വിലക്ക്. കേരളത്തിലെ തീയറ്ററുകളിൽ പ്രദർശിപ്പിക്കിലെന്ന് ഫിയോക്കാണ് അറിയിച്ചത്. വിതരണക്കാർ കൂടുതൽ തുക ചോദിക്കുന്നതാണ് കാരണം.
2000 കോടി മുതൽമുടക്കിയാണ് അവതാർ 2 ഒരുക്കിയിരുന്നത്. 2009 ലാണ് അവതാർ ചിത്രത്തിന്റെ ആദ്യ ഭാഗം എത്തിയത്. അന്ന് ലോക സിനിമയുടെ ചരിത്രത്തിൽ സാമ്പത്തികമായ ഏറ്റവും കൂടിയ വരുമാനം നേടിയ (2.923 ബില്യണ്‍ ഡോളര്‍) ചിത്രമെന്ന അവതാറിന്റെ റെക്കോഡ് ഇതുവരെ തകര്‍ക്കപ്പെട്ടിട്ടില്ല.