Published:29 November 2022
അടുത്ത കാലത്തിറങ്ങിയ ചിത്രങ്ങളിൽ ഏറ്റവുമധികം ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ് കാന്താര. ഇന്ത്യ മുഴുവൻ തരംഗം സൃഷ്ടിച്ച ഋഷബ് ഷെട്ടിയുടെ ചിത്രം. കുറഞ്ഞ മുതൽ മുടക്കിൽ ചിത്രം കോടികൾ വാരിക്കൂട്ടുമ്പോൾ ഇതുവരെയുള്ള മറ്റു സിനിമയുടെ റെക്കോർഡുകൾ തവിടുപൊടിയായി..
ഭാഷയുടെയും സംസ്ക്കാരത്തിന്റെയും അതിർവരമ്പുകൾ തുടച്ചുമാറ്റി പ്രേക്ഷക മനസുകളിൽ ഇടം നേടിയ കാന്താര രാജ്യത്തുടനീളം കത്തിപടർന്നു. സിനിമ ഒന്നിലധികം തവണ കണ്ടവരും ആസ്വദിച്ചവരും ഏറെയാണ്.
സിനിമയിലെ ഓരോ സീനുകളും ഏറെ നിഗൂഢതകൾ നിറഞ്ഞതും ആകാംഷ ജനകവുമാണ്. പൈതൃകമായ ഏറെ രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന ആ വീടിനെക്കുറിച്ചറിയുവാനും ആളുകൾക്ക് ഏറെ ആകാംക്ഷയാണ്.
ചിത്രത്തിന്റെ ഒരു പ്രധാന സ്പോട്ടായിരുന്നു കാന്താരയിലെ ആ വീട്. സിനിമ ചിത്രീകരിച്ച സായ് രാധ ഹെറിറ്റേജ് ഹാം എന്നാലിപ്പോൾ കാന്താര ഹൗസ് എന്നാണ് അറിയപ്പെടുന്നത്.
ദക്ഷിണേന്ത്യയുടെ പ്രൗഢി പ്രദർശിപ്പിക്കുന്ന പൈതൃക ഭവനമാണിത്. ഉടുപ്പി ബീച്ചിലെ മനോഹരവും പൈതൃകവുമായ സായ് രാധ ഹെറിറ്റേജ് ഏകദേശം 50 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച ഒരു ആഡംബര വീടാണ്.തുളുനാടിന്റെ സമ്പന്ന വാസ്തുവിദ്യയും പഴയ രീതിയിലുള്ള വസ്തുക്കളും ഉൾക്കൊള്ളുന്നതാണ്.ഉഡുപ്പിയിലെ മൂലൂരിലാണ് ഈ വീട് സ്ഥിതിചെയ്യുന്നത്.
ചിത്രം പുറത്തിറങ്ങിയശേഷം ഈ സ്ഥലം ഏറെ ജനപ്രിയമായി. ഈ വീടിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.