Published:29 November 2022
ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി തുടരുന്ന ശ്രീലങ്കയിൽ ഇനി ഇന്ത്യന്‍ രൂപ കൈവശം വയ്ക്കാന്‍ അനുമതി. 1000 ഡോളറിന് തുല്യമായി ഇന്ത്യന്‍ കറന്‍സി കൈവശം വയ്ക്കാനാണ് അനുമതി.
ഡോളറിന്റെ ലഭ്യതക്കുറമൂലമുള്ള പ്രതിസന്ധി മറിക്കചക്കാന് ഈ തീരുമാനം സഹായകമാകും. ഏഷ്യന്‍ മേഖലയിൽ ഡോളറിന്റെ ആശ്രിതത്വം കുറയ്ക്കാനും രൂരയുടെ സ്വാധീനം വർധിപ്പിക്കാനുമുള്ള ഇന്ത്യന്‍ ഗവൺമന്റിന്റെ നയത്തിന്റെ ഭാഗമണ് അനുമതി. ഇന്ത്യന്‍ രൂപ ഇടപാടുകാർക്ക് ഉപയോഗിക്കാനാവില്ല എന്നാൽ ശ്രീലങ്കന്‍ പൗരന്മാർക്ക് ഇനി ഇന്ത്യന്‍ രൂപയെ ഏതു കറന്‍സിയിലേക്കും മാറ്റാനാകും. ഇതിനായി നോസ്ട്രോ അക്കൗണ്ട് ( വിദേശ കറന്‍സി കൈകാര്യം ചെയ്യാനുള്ള അക്കൗണ്ട്) തുറക്കാന്‍ ശ്രീലങ്കൻ ബാങ്കുകൾ ഇന്ത്യൻ ബാങ്കുകളുമായി കരാറുണ്ടാക്കണം.
ശ്രീലങ്കന്‍ ബാങ്കുകളുടെ ഓഫ്ഷോർ യൂണിറ്റുകൾക്ക് പ്രവാസികളിൽ നിന്ന് സിക്ഷേപം സ്വീകരിക്കാം എന്നതാണ് മറ്റോരു പ്രത്യേകത. ശ്രീലങ്കൻ പൗരന്മാർക്കും വിദേശികൾക്കും തമ്മിൽ ഇനിമുതൽ കയറ്റുമതി, ഇറക്കുമതി ഇടപാടുകൾ അടക്കമുള്ള കറന്റ് അക്കൗണ്ട് ഇടപാടുകൾ നടത്താനുമാവും.നേരത്തെ ഇത്തരം ഇടപാടുകള്‍ക്ക് ഇന്ത്യ അനുമതി നല്‍കിയിരുന്നുവെങ്കിലും ശ്രീലങ്കന്‍ കേന്ദ്ര ബാങ്ക് രൂപയെ വിദേശ കറന്‍സിയായി വിജ്ഞാപനം ചെയ്തിരുന്നില്ല. ഈ രീതിക്കാണ് ഇപ്പോൾ മാറ്റം വരുന്നത്.