Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
30
January 2023 - 9:57 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

World

4 days week, UK, world news

100 കമ്പനികളിൽ പ്രവർത്തി ദിനം ആഴ്ചയിൽ 4 ദിവസം; മുഖം മാറ്റാനൊരുങ്ങി യു.കെ

Published:29 November 2022

ആഴ്ചയില്‍ 5 ദിവസംകൊണ്ട് ചെയ്തുതീര്‍ക്കുന്ന ജോലി അതിലും കുറച്ച് മണിക്കൂറുകള്‍ കൊണ്ടുതന്നെ ചെയ്തുതീര്‍ക്കാന്‍ കഴിയുമെന്നും പ്രവൃത്തി ദിവസം ആഴ്ചയില്‍ നാലായി കുറച്ചാല്‍ ഉത്പാദനക്ഷമത വര്‍ധിക്കുമെന്നുമാണ് പറയുന്നത്.

ബ്രിട്ടനിലെ 100 കമ്പനികൾ പ്രവർത്തി ദിവസം ആഴ്ചയിൽ 4 ദിവസമാക്കി വെട്ടിക്കുറയ്ക്കാന്‍ തീരുമാനം. ശമ്പളം കുറയ്ക്കാതെയാണ് എല്ലാ ജീവനക്കാർക്കും 4 ദിവസം മാത്രം ജോലി ചെയ്യാനുള്ള തീരുമാനം എത്തിയിരിക്കുന്നത്. 100 കമ്പനികളിലായി ഏകദേശം 2600 ജീവനക്കാരാണുള്ളത്. ഈ ‘ഫോര്‍ ഡേ വീക്ക്’ എന്ന ഈ കാമ്പയിനിലൂടെ വലിയൊരു മാറ്റം രാജ്യത്ത് കൊണ്ടുവരാൻ സാധിക്കുമെന്നാണ് കരുതുന്നത്.  

ആഴ്ചയില്‍ 5 ദിവസംകൊണ്ട് ചെയ്തുതീര്‍ക്കുന്ന ജോലി അതിലും കുറച്ച് മണിക്കൂറുകള്‍ കൊണ്ടുതന്നെ ചെയ്തുതീര്‍ക്കാന്‍ കഴിയുമെന്നും പ്രവൃത്തി ദിവസം ആഴ്ചയില്‍ നാലായി കുറച്ചാല്‍ ഉത്പാദനക്ഷമത വര്‍ധിക്കുമെന്നുമാണ് പറയുന്നത്. ആഴ്ചയിൽ 4 ദിവസമാക്കി വെട്ടിക്കുറിച്ചതിൽ ആറ്റം ബാങ്ക്, ഗ്ലോബല്‍ മാര്‍ക്കറ്റിങ് എന്നീ കമ്പനികളും ഉൾപ്പെടുന്നു. യു.കെയിൽ 2 കമ്പനികളിലുമായി ഏകദേശം 450-ഓളം ജീവനക്കാര്‍ക്ക് ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ കെട്ടിടനിര്‍മാണം, ഉത്പന്ന നിര്‍മാണം തുടങ്ങിയ മേഖലയിലെ കമ്പനികളും മാറ്റത്തിനൊരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കേംബ്രിഡ്ജ്, ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി, ബോസ്റ്റൺ യൂണിവേഴ്‌സിറ്റി, തിങ്ക്‌ടാങ്ക് ഓട്ടോണമി എന്നിവിടങ്ങളിലെ ഗവേഷകരാണ് ഈ പരീക്ഷണം നടത്തിയത്. ആഴ്ചയില്‍ നാല് ദിവസം മാത്രം പ്രവൃത്തി ദിനമെന്ന ആശയം വിജയകരമാണെന്ന് പുതിയ രീതിയിലേക്ക് മാറിയ 88 ശതമാനം കമ്പനികളും അവകാശപ്പെടുന്നുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇങ്ങനെ മാറിയ കമ്പനികളിൽ ഉത്പാദനക്ഷമത 95 ശതമാനമായി നിലനിർത്താൻ കഴിഞ്ഞുവെന്നും പറയുന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top