Published:30 November 2022
മുംബൈ: 5,069 കോടിയുടെ ധാരാവി പുനർവികസന പദ്ധതി അദാനി ഗ്രൂപ്പ് ഏറ്റെടുത്തു.ഈ കാലയളവിൽ ഇന്ത്യയിൽ തന്നെ അനേകം പദ്ധതികൾ സ്വന്തമാക്കിയ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ്സ് ഇന്ത്യയിലെ ഏറ്റവും വലിയ വലിയ ചേരിയായ ധാരാവിയുടെ പുനർവികസന പദ്ധതിയും സ്വന്തമാക്കി.
കഴിഞ്ഞ 18 വർഷത്തിനിടെ ഇത് നാലാം തവണയാണ് 58,000 കുടുംബങ്ങൾ താമസിക്കുന്നതും 12,000 വാണിജ്യ സ്ഥാപനങ്ങളുള്ളതുമായ ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവിയുടെ മുഖം മാറ്റാൻ മഹാരാഷ്ട്ര സർക്കാർ ശ്രമിക്കുന്നത്.
4-ൽ കൂടുതൽ ഫ്ലോറുകളുള്ള റെസിഡൻഷ്യൽ, കൊമേഴ്സ്യൽ, ഇൻഡസ്ട്രിയൽ എന്നിവയുടെ സംയോജിത വികസന പദ്ധതിയാണ് ആവിഷ്ക്കരിക്കുന്നത്.