Published:30 November 2022
അഹമ്മദാബാദ്: ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 89 മണ്ഡലങ്ങളിലായി 788 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.
സൗരാഷ്ട്ര, കച്ച് മേഖലകളും തെക്കന്‍ ഗുജറാത്തും ആദ്യഘട്ടത്തില്‍ പോളിംഗ് ബൂത്തില്‍ എത്തും. തൂക്കുപാലം തകര്‍ന്ന് ദുരന്തം ഉണ്ടായ മോര്‍ബിയും ആദ്യഘട്ടത്തിലുണ്ട്.
സംസ്ഥാനത്ത് 27 വര്‍ഷം നീണ്ട ഭരണം നിലനിര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നത്.