Published:30 November 2022
തിരുവനന്തപുരം: 2 മാസമായി മുടങ്ങിക്കിടക്കുന്ന ക്ഷേമപെൻഷൻ പുനരാരംഭിക്കാൻ സർക്കാർ പണം അനുവദിച്ചു . കുടിശിക തീർക്കാനുള്ള 1800 കോടിരൂപ അനുവദിച്ചുള്ള ധനവകുപ്പ് ഉത്തരവ് ഇന്നിറങ്ങും. ഡിസംബർ 2-ാം വാരമാവും കുടിശിക തീർത്ത് പെൻഷൻ നൽകുക.
ഒന്നാം പിണറായി സര്‍ക്കാര്‍ മൂന്നോ നാലോ മാസത്തെ ക്ഷേമ പെന്ഷന് ഒരുമിച്ച് ഓണത്തിനോ ക്രിസ്മസിനോ നല്‍കുന്നതായിരുന്നു പതിവ്. കഴിഞ്ഞ നിയസഭ തെരഞ്ഞെടുപ്പിന് മുമ്പായി ഇത് എല്ലാമാസവും നല്കാന് തീരുമാനിക്കുകയായിരുന്നു.
അതേസമയം, സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍കാരുടെ പട്ടികയില്‍ നിരവധി അനര്‍ഹര്‍ കടന്നുകൂടിയിട്ടുങ്ങതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ കര്‍ശന പരിശോധന നടത്തി അനര്‍ഹരായവരെ പെന്ഷന് പട്ടികയില്‍ നിന്നും ഒഴിവാക്കുമെന്ന് മന്ത്രി പറഞ്ഞു. 60 ലക്ഷത്തോളം ആളുകള്‍ക്കാണ് സംസ്ഥാനത്ത് പ്രതിമാസം 1600 രൂപ ക്ഷേമ പെന്ഷന് നല്‍കുന്നത്. അനര്‍ഹരെ പട്ടികയിയില്‍ നിന്നും ഒഴിവാക്കിയില്ലെങ്കില്‍ ഇത് സംസ്ഥാനത്തിന് വലിയ ബാധ്യതയാകുമെന്നും മന്ത്രി പറഞ്ഞു.