Published:30 November 2022
അടൂർ : ഇളമണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു. അടൂർ പത്തനാപുരം ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി തീയണച്ചു. ആളപായമില്ല. ഇളമണ്ണൂർ ടാർ മിക്സിങ് കേന്ദ്രത്തിൽ നിന്നും ടാർ മിക്സിങ്ങുമായി കരുനാഗപള്ളി ഭാഗത്തേക്ക് പോയ ടിപ്പർ ലോറിക്കാണ് രാവിലെ തീ പിടിച്ചത്.
മുൻ ഭാഗം പൂർണ്ണമായി കത്തി നശിച്ചു. ടിപ്പർ ലോറി ഡ്രൈവറുടെ മന: സാന്നിധ്യം വലിയ അപകടം ഒഴിവാക്കി. വീടുകൾ ഉള്ള ഭാഗത്ത് നിന്നും ലോറി മുന്നോട്ട് നീക്കി വാഹനം നിർത്തി ഡ്രൈവറും സഹായിയും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു