Published:30 November 2022
പൃഥ്വിരാജ് സുകുമാരന്‍ വീണ്ടും ബോളിവുഡിലേക്ക്. കശ്മീരിലെ തീവ്രവാദവും മറ്റും പശ്ചാത്തലമായി വരുന്ന ഇമോഷണല്‍ ത്രില്ലറായിരിക്കും ഈ ചിത്രമെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കജോള്‍ ആയിരിക്കും ഈ ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രം . സെയ്ഫ് അലി ഖാന്റെ മകനായ ഇബ്രാഹിം അലി ഖാന് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയായിരിക്കും ഇതെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.
നവാഗതനായ കായോസ് ഇറാനി സംവിധാനം ചെയ്യാന്‍ പോകുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറാണ്. അല്‍ഫോന്‍സ് പുത്രന് ഒരുക്കിയ ഗോള്‍ഡ് ആണ് പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രം