Published:30 November 2022
അൽഫോൻസ് പുത്രൻ പൃഥ്വിരാജിനെയും നയൻതാരയെയും പ്രധാനകഥാപാത്രങ്ങളായി ഒരുക്കുന്ന ഗോൾഡിന് റെക്കോർഡ് ബുക്കിംഗ്. ലോകം മുഴുവനായി 1300 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.
യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലും ഉൾപ്പെടെ എത്തുന്ന സിനിമ 165 മിനിറ്റാണുള്ളത്. പൃഥ്വിക്കൊപ്പം ലാലു അലക്സ് ,ബാബുരാജ് , ഷമ്മി തിലകൻ, വിനയ് ഫോർട്ട്, അജ്മൽ അമീർ, ചെമ്പൻ വിനോദ് തുടങ്ങി 85 ളം താരങ്ങളാണ് ചിത്രത്തിലെത്തുന്നത്.
മാജിക് ഫ്രെയിംസും പൃഥിരാജ് പ്രൊഡക്ഷൻസും ചേർന്ന് തീയെറ്ററുകളിലെത്തിക്കുന്ന സിനിമയ്ക്ക് വലിയ ആരാധക പ്രതീക്ഷയുള്ളത്. പ്രേമത്തിന് ശേഷം അൽഫോൻസ് പുത്രന്റേതായി എത്തുന്ന സിനിമ എന്ന പ്രത്യേകതയും ഗോൾഡിനുണ്ട്. 50 കോടിയുടെ പ്രി റിലീസ് ബിസ്നസ് ചിത്രം ഇതിനകം നടത്തിയെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഓവർസീസ് റൈറ്റുകളെല്ലാം വിറ്റത് റെക്കോഡ് തുകയ്ക്കാണെന്നാണ് ബോക്സോഫീസിൽ നിന്ന് ലഭിക്കുന്ന വിവരം.