Published:30 November 2022
കോഴികോട്: കോഴിക്കോട് മെഡിക്കൽ കോളെജിൽ സെമിനാറിനിടെ പാമ്പുകളെ പ്രദർശിപ്പിച്ചതിന് വാവ സുരേഷിനെതിരെ കേസ്. ഡിഎഫ്ഒയുടെ നിര്‍ദേശപ്രകാരം താമരശേരി റേഞ്ച് ഓഫീസറാണ് വാവ സുരേഷിനെതിരെ കേസെടുത്തത്.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മെഡിക്കൽ കോളെജിൽ ക്ലിനിക്കൽ നഴ്സിങ് എഡ്യുക്കേഷനും നഴ്സിങ് സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റും സംയുക്തമായി സെമിനാര്‍ സംഘടിപ്പിച്ചത്. എന്നാൽ സെമിനാറില്‍ മൂര്‍ഖന്‍ പാമ്പുമായി വാവ സുരേഷ് പങ്കെടുക്കാന്‍ എത്തിയതിനാൽ വ്യാപക വിമര്‍ശനങ്ങൾ ഉയര്‍ന്നിരുന്നു.
ശാസ്ത്രീയ വിഷയം പഠിപ്പിക്കുന്ന ക്ലാസിൽ പാമ്പിനെ കൊണ്ടുവന്നതെന്നും പൊതുവേദിയിൽ പാമ്പിനെ പ്രദർശിപ്പിക്കാമൊ എന്ന തരത്തിലുള്ള വിമർശനങ്ങൾ ഉയർന്നതോടെ വനംവകുപ്പ് വാവ സുരേഷിനെതിരെ കേസെടുക്കുകയായിരുന്നു.