Published:30 November 2022
ചെറുപ്പക്കാരുടെ ഹരമായി മാറിയ യുവതാരമാണ് ടോവീനോ തോമസ്. അടുത്തിറങ്ങിയ തല്ലുമാല, മിന്നല്‍ മുരളി, കള, മായാനദി, എന്നീ സിനിമകളെല്ലാം അതിന്റെ ഉത്തമ ഉദ്ദാഹരണമാണ്. താരത്തിന്റെ വർക്കൗട്ട് വീഡിയോസും ഫോട്ടോസുമെല്ലാം വ്യാപകമായി വൈറലാവാറുണ്ട. അത്തരത്തിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോ ആണ് ഏറെ ശ്രദ്ധനേടുന്നത്.
സാഹസികതകൾ ഏറെ ഇഷ്ടമുള്ള താരം ഡ്യൂപ്പുകളില്ലാതെ അഭിനയിക്കുന്നയാളാണ്. ‘മിന്നല്‍ മുരളി’, ‘കള’, ‘കല്‍ക്കി’ തുടങ്ങിയ സിനിമകളില്‍ എല്ലാം ഡ്യൂപ്പില്ലാതെയാണ് അഭിനയിച്ചത്. കുത്തനെയുള്ള ഒരു പാറക്കെട്ടിന് മുകളിലേക്ക് സാഹസികമായി വലിഞ്ഞു കയറുന്ന ടൊവിനോയുടെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഡ്യൂപ്പുകളുടെയോ വിഎഫ്എക്സിന്റെയോ സഹായമില്ലാതെ മല ഒറ്റയ്ക്ക് കയറാന്‍ ടൊവിനോ തീരുമാനിക്കുകയായിരുന്നു.
ഒരു പരസ്യചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ ആയിരുന്നു ടൊവിനോയുടെ ഈ സാഹസം. എന്തായാലും ഇതിനോടകം നിരവധിയാളുകളാണ് വീഡിയോ കണ്ടത്. ‘ഇയാള്‍ ശരിക്കും സൂപ്പര്മാന് തന്നെ’, ‘റിയല്‍ മിന്നല്‍ മുരളി’ എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോക്ക് താഴെ വന്നത്.