Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
30
January 2023 - 11:03 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Mollywood

പവിഴമല്ലി വീണ്ടും പൂത്തുലയും ; ശ്രീനിവാസനുമായി കൂടിക്കാഴ്ച നടത്തി സത്യൻ അന്തിക്കാട്

Published:30 November 2022

ശ്രീനിവാസന്‍റെ മൂര്‍ച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും എന്നും പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ അതു സംഭവിക്കുകയാണ് എന്നും സത്യന്‍ അന്തിക്കാട് പറയുന്നു

നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് ശ്രീനിവാസന്‍ കടന്നു വരുന്നതിന്‍റെ സന്തോഷത്തിലാണ് മലയാള സിനിമയും പ്രേക്ഷകരും. ഇപ്പോഴിതാ തന്‍റെ സുഹൃത്തിനെ കണ്ടതിന്‍റെ സന്തോഷം പങ്കുവെയ്ക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.

ശ്രീനിവാസന്‍റെ മൂര്‍ച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും എന്നും പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ അതു സംഭവിക്കുകയാണ് എന്നും സത്യന്‍ അന്തിക്കാട് പറയുന്നു.ശ്രീനിവാസന്‍റെ പുതിയ സിനിമ കുറുക്കന്‍റെ ചിത്രീകരണം പുരോഗമിക്കുകയാണ്. 

ഫെയ്‌സ്ബുക്ക് പോസ്റ്റ് 

മഴവിൽ മനോരമയുടെ പുരസ്കാരം സ്വീകരിച്ചുകൊണ്ട് നിറഞ്ഞ സദസ്സിനോട് ശ്രീനിവാസൻ പറഞ്ഞു-

"ഞാൻ രോഗശയ്യയിലായിരുന്നു.

അല്ല, രോഗിയായ ഞാൻ ശയ്യയിലായിരുന്നു."

ഉറവ വറ്റാത്ത നർമ്മത്തിന്‍റെ ഉടമയെ ചേർത്തു പിടിച്ച് ഞാൻ പറഞ്ഞു,

"ശ്രീനിവാസന്‍റെ മൂർച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും. പവിഴമല്ലി വീണ്ടും പൂത്തുലയും"

പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ അതു സംഭവിക്കുന്നു.

രണ്ടു ദിവസം മുമ്പ് ശ്രീനി അഭിനയിക്കുന്ന'കുറുക്കൻ' എന്ന സിനിമയുടെ സെറ്റിൽ ഞാൻ പോയി. ശ്രീനി പഴയ ശ്രീനിയായി മാറി;എല്ലാ അർത്ഥത്തിലും.

നന്ദി പറയേണ്ടത് പുതിയ സിനിമയുടെ ശിൽപികളോടും വിനീതിനോടും ഒരു നിമിഷംപോലും അരികിൽനിന്നു മാറി നിൽക്കാത്ത ശ്രീനിയുടെ സ്വന്തം വിമലയോടുമാണ്.

സ്നേഹമുള്ളവരുടെ പ്രാർത്ഥനകൾക്ക് ഫലമുണ്ടാകുമെന്ന് ഇനി വിശ്വസിച്ചേ പറ്റു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top