Published:30 November 2022
താനെ: ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഭക്തജനങ്ങളെ സാക്ഷ്യം നിർത്തി ഈ വർഷത്തെ ഹിൽഗാർഡൻ അയ്യപ്പ ഭക്ത സംഘം (HGABS) അതിന്റെ 27-ാമത് മണ്ഡലപൂജ നവംബംർ 26ന് ശനിയാഴ്ച ആഘോഷിച്ചു.
വിപുലമായി നടത്താറുള്ള പൂജ, കഴിഞ്ഞ വർഷത്തെപ്പോലെ ഈ വർഷവും പൂജാവിധികളിൽ മാത്രം ഒതുങ്ങിനിന്നുകൊണ്ട് പരിമിതമായി മാത്രമാണ് ആഘോഷിച്ചത്.
ഹിൽഗാർഡൻ അയ്യപ്പ ഭക്ത സംഘം എന്ന സംഘടന നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താറുണ്ടെന്നും അത് ഇനിയും തുടരുമെന്നും ഭാരവാഹിയായ ശശികുമാർ നായർ പറഞ്ഞു. ചടങ്ങിൽ ഗുരുസ്വാമി മാവേലിക്കര രാധാകൃഷണനെ ആദരിച്ചു.