ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി നേരിട്ട് അദാനി ഗ്രൂപ്പ്; തുടര്‍ ഓഹരി സമാഹരണം ഇന്ന് മുതല്‍
സ്വർണവിലയിൽ വന്‍ ഇടിവ്
ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം രൂപപ്പെട്ടു; ശക്തമായ മഴയ്ക്ക് സാധ്യത
Published:30 November 2022
ബെയ്ജിങ്: ചൈനയുടെ മുന്‍ പ്രസിഡന്റും കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയുമായ ജിയാങ് സെമിന് അന്തരിച്ചു. 96 വയസ്സായിരുന്നു.
ടിയാനൻമെൻ സ്ക്വയർ പ്രക്ഷോഭത്തെ തുടർന്നാണ് ജിയാങ് സെമിന് ചൈനയുടെ അധികാരത്തിലെത്തിയത്. ചൈനീസ് ഔദ്യോഗിക മാധ്യമം വിശദമാക്കിയതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച ഉച്ച കഴിഞ്ഞാണ് ജിയാങ് സെമിന്റെ നിര്യാണം. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും ഇത് ആഭ്യന്തരമായ ഭിന്നപ്പിനു വഴിവച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നു.
ഈ സാഹചര്യത്തില്‍ മധ്യസ്ഥന്‍ എന്ന നിലയിലായിരുന്നു പാര്‍ട്ടിയിലും ഭരണ നേതൃത്വത്തിലും ജിയാങ് സെമിന്റെ ഉയര്‍ച്ച. ചൈനയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയ്ക്കു നേതൃത്വം നല്കിയ ജിയാങ് സെമിന് രണ്ടു പതിറ്റാണ്ടുകാലം രാജ്യത്തെ നയിച്ചു. 1997ല്‍ ഹോങ്കോങ് കൈമാറ്റം നടന്നത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു.