Published:01 December 2022
ദോഹ: ഫുട്ബോള്‍ പ്രേമികൾക്ക് സന്തോഷ വാർത്തയുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. നാളെ മുതൽ മത്സര ടിക്കറ്റില്ലാത്ത ആരാധകര്‍ക്ക് ഖത്തറിലേക്ക് പ്രവേശിക്കാം. മത്സര ടിക്കറ്റ് ഇല്ലാത്ത ആരാധകര്‍ക്ക് ഹയ്യ കാര്‍ഡ്, ബുക്ക് ചെയ്ത ഹോട്ടല്‍ റിസര്‍വേഷന്‍, 500 ഖത്തര്‍ റിയാല്‍ ഫീസ് എന്നിവ നല്കി ഖത്തറില്‍ പ്രവേശിക്കാവുന്നതാണ്.
ഖത്തറിന്റെ ഔദ്യോഗിക ഹയ്യാ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി ഫുട്ബോള്‍ ആരാധകര്‍ക്ക് ഹയ്യാ കാര്‍ഡിന് അപേക്ഷ നല്‍കാം. ഇതിന് പുറമെ രാജ്യത്ത് പ്രവേശിച്ച ശേഷമുള്ള വവിധ താമസ ഓപ്ഷനുകള്‍ qatar2022.qa/book എന്ന വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം.2 വയസും അതിന് മുകളിലും പ്രായമുള്ളവര്‍ 500 റിയാല്‍ എന്‍ട്രി ഫീസ് നല്‍കണം.
Fans without match tickets will be allowed entry to Qatar starting from tomorrow, December 2, 2022#Qatar #Doha #Qatar2022 #FIFAWorldCup #FIFAWorldCupQatar2022 https://t.co/oWcp41FFLC
— The Peninsula Qatar (@PeninsulaQatar) December 1, 2022
12 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് എന്‍ട്രി ഫീസ് ഈടാക്കില്ല.