Published:01 December 2022
അമെരിക്ക: ലോകത്തിലെ ഏറ്റവും വലിയ സജീവ അഗ്നിപർവ്വതമായ മൗനലോവ പൊട്ടിത്തെറിച്ചു. 38 വര്‍ഷത്തിന് ശേഷമാണ് യുഎസിലെ ഹവാലി ദ്വീപിലുള്ള ഈ അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുന്നത്.
ദ്വീപിന്റെ കിഴക്ക്-പടിഞ്ഞാറന്‍ ഭാഗങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ ഹൈവെയില്‍ നിന്നാല്‍ അഗ്നിപര്‍വ്വതത്തിന്റെ ദൃശ്യങ്ങള്‍ കാണാം. അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചതോടെ ചാരവും അവശിഷ്ടങ്ങളും അന്തരീക്ഷത്തില്‍ നിറഞ്ഞിരിക്കുകയാണ്.
Another incredible post of the Mauna Loa Eruption by our friend Andrew Richard Hara, follow him on IG @andrewrichardhara
— HawaiiScienceMuseum (@HawaiiScience) November 29, 2022
Follow @USGSVolcanoes for the most up to date info & @CivilDefenseHI @Hawaii_EMA if you are a #Hawaii resident making preparations.#HawaiiScience #maunaloa pic.twitter.com/LAAsvL6ye9
ഹൈവേയില്‍ നിന്ന് പത്തു കിലോമീറ്റര്‍ അകലെയാണ് ലാവ പരന്നൊഴുകുന്നത്. ഇത് കാണാന്‍ നിരവധിപേരാണ് ഈ പ്രദേശത്തേക്ക് എത്തിയത്. ഇതോടെ, ഹവാലി ഹൈവേയില്‍ വന്‍ ഗതാഗത കുരുക്ക് രൂപപ്പെട്ടു.
Update on the Mauna Loa eruption 11/29 7:26am #MaunaLoa #MaunaLoaErupts #volcano #hawaii #paradisehelicopters pic.twitter.com/yF9tL3ORll
— Paradise Helicopters (@Paradisecopters) November 29, 2022
1984ല്‍ ആണ് മൗന ലോവ അവസാനമായി പൊട്ടിത്തെറിച്ചത്. രണ്ടുദിവസത്തിനുള്ളില്‍ ഹൈവെയിലേക്ക് ലാവ എത്തുമെന്ന് ഹവാലിയന്‍ വോള്‍ക്കാനോ ഒബ്സര്‍വേറ്ററി സൈന്റിസ്റ്റ് ഇന്‍ചാര്‍ജ് കെന്‍ ഹോന്‍ പറഞ്ഞു. ഇതിനോടകം തന്നെ ലാവ ഒബ്സര്‍വേറ്ററിയെ കടന്നു പോയിക്കഴിഞ്ഞു. ഇതിനാല്‍ ഈ മേഖലയില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.