Published:05 December 2022
തെന്നിന്ത്യൻ താരസുന്ദരി ഹന്‍സിക മോത്ത്വാനിയും സുഹൃത്ത് സൊഹേല്‍ കതുരിയയും വിവാഹിതരായി. ജയ്പുരിലെ മുണ്ടോട്ട ഫോര്‍ട്ടില്‍ വച്ച് ഇന്നലെയായിരുന്നു വിവാഹം . നടിയുടെ സുഹൃത്തുക്കളും അടുത്ത കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
ചുവന്ന വസ്ത്രത്തിൽ അതി സുന്ദരിയായ ഹൻസികയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ഡിസംബര്‍ 2 ന് മെഹന്ദി ചടങ്ങുകളോടെയാണ് വിവാഹ ആഘോഷങ്ങള്‍ ആരംഭിച്ചത്, വെളളിയാഴ്ച നടന്ന മെഹന്ദിയുടെയും സംഗീതത്തിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കഴിഞ്ഞ മാസം ഈഫല്‍ ടവറിന് മുന്നില്‍ വച്ചാണ് സൊഹെയ്ല് ഹന്‍സികയെ പ്രപ്പോസ് ചെയ്തത്.
തുടര്‍ന്ന് ഇരുവരുടേയും വിവാഹം നിശ്ചയിക്കുകയായിരുന്നു. മാതാ കി ചൗകി ചടങ്ങോടെയാണ് ഹന്‍സികയുടെ വിവാഹ ചടങ്ങുകള്‍ ആരംഭിച്ചത്.