Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
30
January 2023 - 10:59 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

National

new delhi, municipal corporation election, updates, national news

ലീഡ് നില മാറിമറയുന്നു; ഡല്‍ഹിയില്‍ ബിജെപി-ആം ആദ്മി പാർട്ടി ഇഞ്ചോടിഞ്ച് പോരാട്ടം

Published:07 December 2022

250 വാർഡുകളാണ് ഡൽഹി മുനിസിപ്പൽ കോർപറേഷനിലുള്ളത്. 126 വാർഡുകളിലെ വിജയം കേവലഭൂരിപക്ഷത്തിന് വേണം. 

ഡൽഹി: ഡൽഹി മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി- ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടം. നിലവിൽ 123 ഇടങ്ങളിൽ ബിജെപിയാണ് ലീഡ് നിൽക്കുന്നത്.  ആദ്യഫല സൂചനകൾ ആംആദ്മി പാർട്ടിക്ക് അനുകൂലമായാണ് വന്നതെങ്കിലും പിന്നീട് ഒരു മണിക്കൂർ പിന്നിട്ടപ്പോഴേക്കും ബിജെപി ലീഡ് പിടിക്കുകയായിരുന്നു. 

ബിജെപി 124 സീറ്റുകളിലും കോൺഗ്രസ് 6 സീറ്റുകളിലും മുന്നിട്ട് നിൽക്കുന്നുണ്ട്. 119 സീറ്റുകളിലാണ് ആം ആദ്മി പാർട്ടി ലീഡ് ചെയ്യുന്നത്. ആംആദ്മി പാർട്ടി കോർപറേഷൻ പിടിച്ചെടുക്കുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ വന്നത്. എന്നാൽ ലീഡ് നിലനിർത്തി മുന്നേറുകയാണ് ബിജെപി. 250 വാർഡുകളാണ് ഡൽഹി മുനിസിപ്പൽ കോർപറേഷനിലുള്ളത്. 126 വാർഡുകളിലെ വിജയം കേവലഭൂരിപക്ഷത്തിന് വേണം. 

മൂന്ന് കോർപ്പറേഷനുകളും സംയോജിപ്പിച്ച് ഒന്നാക്കിയ ശേഷം വരുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ഇത്.  പതിനഞ്ച് വർഷമായി ഡൽഹിയിലെ മൂന്ന് മുൻസിപ്പൽ കോർപ്പറേഷനുകളുടെയും ഭരണം ബിജെപിക്കാണ്. തെരഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് മൂന്ന് കോർപ്പറേഷനുകളും കേന്ദ്ര സർക്കാ‍ർ ഒറ്റ മുൻസിപ്പൽ കോർപ്പറേഷനാക്കി മാറ്റിയത്. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top