ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി നേരിട്ട് അദാനി ഗ്രൂപ്പ്; തുടര്‍ ഓഹരി സമാഹരണം ഇന്ന് മുതല്‍
സ്വർണവിലയിൽ വന്‍ ഇടിവ്
ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം രൂപപ്പെട്ടു; ശക്തമായ മഴയ്ക്ക് സാധ്യത
Published:07 December 2022
ലക്നൗ: ഉത്തർപ്രദേശിൽ കാണാതായ മൂന്നുവയസുകാരന്റെ മൃതദേഹം തലയും കയ്യും കാലും മുറിച്ചുമാറ്റപ്പെട്ട നിലയിൽ കണ്ടെത്തി. കിഴക്കൻ ഡൽഹിയിൽനിന്നും കാണാതായ കുട്ടിയുടെ മൃതദേഹമാണ് ഇത്തരത്തിൽ വികൃതമാക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
നരബലിയുടെ ഭാഗമായി കുട്ടിയെ കൊന്നതാകാമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഡൽഹിയിലെ പ്രീത് വിഹാറിലുള്ള വിട്ടിൽ നിന്നും ഒക്ടോബർ 30നാണ് കുട്ടിയെ കാണാതാകുന്നത്. അന്വേഷണത്തിനിടയിൽ തല വിചേദിച്ച നിലയിൽ കുട്ടിയുടെ മൃതുദേഹം മീററ്റിലെ വയലിൽ നിന്ന് കണ്ടെത്തി. കാണാതാകുമ്പോൾ കുട്ടി ധരിച്ചിരുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കുട്ടിയുടെ തല പിന്നീട് കണ്ടെത്തി. സംഭവത്തിൽ 16 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മീററ്റിലെ പൊലീസ് ഉദ്യോഗസ്ഥൻ അമൃത ഗുഗുലോത് അറിയിച്ചു.