Published:07 December 2022
ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് തുടക്കം. ജി 20 പദവിയുടെ ഊർജം ഉൾക്കൊണ്ട് ഊര്‍ജ്ജമുള്‍ക്കൊണ്ട് സഭാസമ്മേളനം മുന്പോട്ട് കൊണ്ടുപോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. ഈ മാസം 29 വരെ നീളുന്ന സമ്മേളനത്തില്‍ ആരോഗ്യപരമായ ചര്‍ച്ചകള്‍ നടക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
3 ആഴ്ച്ചത്തോളം നീണ്ടു നിൽക്കുന്ന സഭ സമ്മേളനത്തിനാണ് ഇന്ന് തുടക്കമായത്. അന്തരിച്ച അംഗങ്ങളെയും നേതാക്കളെയും അനുസ്മരിച്ചുകൊണ്ടാണ് സഭ ആരംഭിച്ചത്. രാജ്യസഭ ചെയര്‍മാനായി സ്ഥാനമേറ്റ ഉപരാഷ്ട്രപതി ജഗ് ദീപ് ധന്‍കറിനെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അഭിനന്ദിച്ചു. അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയെ വെറും നയതന്ത്ര വിഷയമായി കാണാതെ രാജ്യത്തിന്റെ ശക്തി ലോകത്തിന് മുന്പില് തെളിയിക്കാനുള്ള അവസരമായി കാണണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
കേരള ഗവര്‍ണ്ണറെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് സിപിഎം ലോക് സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. സംസ്ഥാനത്തെ ഗവര്‍ണ്ണര്‍ വിഷയം അടിയന്തര പ്രമേയമായി ലോക് സഭയിലെത്തിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് സിപിഎം. ഭരണ പ്രതിസന്ധിയുണ്ടാക്കുന്ന ഗവര്‍ണ്ണറെ അടിയന്തരമായി തിരിച്ചുവിളിക്കണമെന്ന ആവശ്യം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം എംപി എ എം ആരിഫാണ് നോട്ടീസ് നല്കി.ഗവര്‍ണ്ണറെ നീക്കാന്‍ നിയമസഭക്ക് അധികാരം നല്കുന്ന ഭരണ ഘടന ഭേദഗതി ബില്‍ വെള്ളിയാഴ്ച ചര്‍ച്ചക്കെടുക്കും