Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
January 2023 - 4:02 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kerala

medical college, hostal entry, heath department, kerala

ഹോസ്റ്റലിൽ ഇനി ഇരുകൂട്ടർക്കും നിയന്ത്രണം; ഉത്തരവിട്ട് ആരോഗ്യ വകുപ്പ്

Published:07 December 2022

ഒന്നാം വർഷ വിദ്യാർഥികൾക്ക് രാത്രി ഒൻപതരയ്ക്ക് ശേഷം രക്ഷിതാക്കളുടെ അനുമതിയുണ്ടെങ്കിൽ മാത്രം പ്രവേശിക്കാം

കോഴിക്കോട്:  മെഡിക്കൽ കോളെജ് ഹോസ്‌റ്റലിലെ സമയ നിയന്ത്രണത്തിൽ പുതിയ ഉത്തരവുമായി ആരോഗ്യ വകുപ്പ്. മെഡിക്കൽ, ഡെന്‍റൽ യു.ജി.വിദ്യാർഥികൾ രാത്രി 9.30 മുൻപായി ഹോസ്റ്റലിൽ പ്രവേശിക്കണം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഓരേ പോലെ ഉത്തരവ് ബാധകമാണ്.

പഠന ആവശ്യത്തിനായി വൈകുന്ന രണ്ടാം വർഷം മുതലുള്ള വിദ്യാർഥികൾ സുരക്ഷാ ജീവനക്കാരനെ ഐ.ഡി.കാർഡ് കാണിച്ച് രജിസ്റ്ററിൽ സമയം രേഖപ്പെടുത്തിയ ശേഷം ഹോസ്റ്റലിൽ പ്രവേശിക്കാമെന്നും ഉത്തരവിൽ പറയുന്നു. ഒന്നാം വർഷ വിദ്യാർഥികൾക്ക് രാത്രി ഒൻപതരയ്ക്ക് ശേഷം രക്ഷിതാക്കളുടെ അനുമതിയുണ്ടെങ്കിൽ മാത്രം പ്രവേശിക്കാം.

രാത്രി ഒൻപതരയ്ക്ക് ശേഷം പ്രവേശനം നിഷേധിക്കുന്നതിനെതിരെ   പെൺകുട്ടികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആൺക്കുട്ടികൾക്കും പെൺക്കുട്ടികൾക്കും എന്തിനാണ് 2 നിയമമെന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു. വനിതാ കമ്മീഷന്‍റേയും നിലപാട് അതുതന്നെയായിരുന്നു. ഇതിനു പിന്നാലെയാണ് ആൺക്കുട്ടികൾക്കും പെൺക്കുട്ടികൾക്കും തുല്യ നിയമം കൊണ്ടു വന്നിരിക്കുന്നത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top