Published:07 December 2022
ന്യൂഡൽഹി: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ നിയന്ത്രിക്കാൻ ഇനി വനിതാ അംപയർമാരും. ചരിത്ര തീരുമാനവുമായി ബിസിസിഐ. ജാനകി നാരായൺ, ഗായത്രി വേണുഗോപാലൻ, വൃന്ദ രതി എന്നിവരെ ഫീൽഡ് അംപയർമാരായി നിയോഗിക്കാൻ ബിസിസിഐ തീരുമാനമെടുത്തു. ഇതോടെ ഇന്ത്യയിൽ ആദ്യമായി പുരുഷൻമാരുടെ മത്സരത്തിൽ വനിതകൾ ഫീൽഡ് അംപയർമാരാകും.
ഡൽഹി സ്വദേശിനിയായ ഗായത്രി വേണുഗോപാലൻ മുൻപ് ഫോർത്ത് അംപയറായി പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഫീൽഡ് അംപയറാകുന്നത് ഇതാദ്യം. 2019ൽ ബിസിസിഐ അംപയർ പരീക്ഷ വിജയിച്ചാണു ഗായത്രി (43) ക്രിക്കറ്റിൽ സജീവമാകുന്നത്.
എൻജിനീയർ ജോലി ഉപേക്ഷിച്ച് അംപയർ രംഗത്തെത്തിയതാണ് ചെന്നൈ സ്വദേശി ജാനകി നാരായണൻ(36). കൂട്ടത്തിൽ ചെറുപ്പക്കാരിയാണ് മുപ്പത്തിരണ്ടുകാരിയായ വൃന്ദ. നിലവിൽ മൂവരും ഓസ്ട്രേലിയയ്ക്കെതിരായ വനിതാ ട്വന്റി20 പരമ്പരയിൽ അംപയർമാരാണ്.