Published:07 December 2022
ആലപ്പുഴ: കായംകുളത്ത് അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ മൂന്ന് സ്ത്രീകള്‍ക്ക് വെട്ടേറ്റു. കീരിക്കാട് തെക്ക് മുലേശ്ശേരില്‍ മിനി (49), നമ്പലശ്ശേരീല്‍ സ്മിത (34), നന്ദു ഭവനത്തില്‍ നീതു (19) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
മാങ്ങ പറിക്കുന്നതിനെ ചൊല്ലിയുളള തര്‍ക്കമാണ് ആക്രമണസംഭവങ്ങളില്‍ കലാശിച്ചത്. വടിവാള്‍ ഉപയോഗിച്ചായിരുന്നു ആക്രണം. കൈക്കും മുഖത്തും സാരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.അയല്‍വാസിയായ ബിജുവാണ് പ്രതി എന്നാണ് പൊലീസ് നിഗമനം. ഇയാള്‍ക്ക് വേണ്ടി പൊലീസ് തെരച്ചില്‍ തുടങ്ങി.