Published:07 December 2022
പത്തനംതിട്ട: അടൂരിൽ പെട്രോൾ ടാങ്കറുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു. കൊട്ടാരക്കര സ്വദേശി ജയചന്ദ്രൻ്റെ കാറിനാണ് തീപിടിച്ചത്. നിസാരമായി പരിക്കേറ്റ ജയചന്ദ്രനെ ആശുപത്രിയിലേക്ക് മാറ്റി. കാറിന് തീപിടിച്ച ഉടനെ പ്രദേശവാസികൾ നടത്തിയ ഇടപെടലാണ് അത്യാഹിതം ഒഴിവാക്കിയത്.
ബുധനാഴ്ച്ച പകൽ ഒരുമണിയോടെ അടൂർ വടക്കേടത്ത് കാവിലാണ് അപകടമുണ്ടായത്. കാറിൻ്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.