ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി നേരിട്ട് അദാനി ഗ്രൂപ്പ്; തുടര്‍ ഓഹരി സമാഹരണം ഇന്ന് മുതല്‍
സ്വർണവിലയിൽ വന്‍ ഇടിവ്
ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം രൂപപ്പെട്ടു; ശക്തമായ മഴയ്ക്ക് സാധ്യത
Published:07 December 2022
കൊച്ചി: യുവതിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ ഭര്‍ത്താവിന്റയും വൈദീകനായ ബന്ധുവിന്റെയും മൊഴി എടുത്തതായി പൊലീസിന്റെ കള്ള റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഇരുവരും ആലുവാ റൂറല്‍ എസ്.പിക്ക് പരാതിയും നല്കി. യുവതിയുടെ വിദേശത്തുള്ള ഭര്‍ത്താവ് അടുത്തയിടെ നാട്ടില്‍ എത്തിയിരുന്നുവെങ്കിലും അപ്പോള്‍ മൊഴിയെടുക്കാന്‍ വിളിപ്പിച്ചില്ലന്നും പരാതിയില്‍ പറയുന്നുണ്ട്.
വൈദീകനെയും മൊഴി എടുക്കുന്നതിന് വിളിച്ചിരുന്നില്ല. ഇരുവരുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് പിന്‍വലിച്ചെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് കള്ള മൊഴി സംഭവം പുറത്ത് വരുന്നത്. യുവതി കേസിന്റെ തുടര്‍ നടപടികള്‍ക്കായി വിവരാവകാശ പ്രകാരം ലഭിച്ച രേഖകളിലാണ് കള്ളകളികള്‍ വെളിവായത്. പുത്തന്‍കുരിശ് പൊലിസ് സ്റ്റേഷനിലാണ് സംഭവം.
യുവതിയുടെ കുടുംബ ഹസുഹ്യത്തായ യുവാവില്‍ നിന്നാണ് അപമര്യാദപരമായ പ്രവര്‍ത്തനം ഉണ്ടായത്. ഈ കേസില്‍ ആദ്യം മുതലെ പ്രതിക്ക് അനുകൂലമായ നിലപാടാണ് പുത്തന്‍കുരിശ് പൊലീസ് സ്വീകരിച്ചിരുന്നത്. പിറവം സ്വദേശിയാണ് യുവാവ്.