ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി നേരിട്ട് അദാനി ഗ്രൂപ്പ്; തുടര്‍ ഓഹരി സമാഹരണം ഇന്ന് മുതല്‍
സ്വർണവിലയിൽ വന്‍ ഇടിവ്
ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം രൂപപ്പെട്ടു; ശക്തമായ മഴയ്ക്ക് സാധ്യത
Published:07 December 2022
മിർപുർ: ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ അഞ്ച് റൺസിന് ഇന്ത്യയെ തോൽപ്പിച്ച ബംഗ്ലാദേശ് മൂന്നു മത്സര പരമ്പരയിൽ അപരാജിത ലീഡ് സ്വന്തമാക്കി. ആദ്യ മത്സരത്തിലും ആതിഥേയർ ഒരു വിക്കറ്റിനു ജയിച്ചിരുന്നു. ടോസ് നേടി ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 271 റൺസെടുത്തു. ഇന്ത്യയ്ക്ക് 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 266 റൺസെടുക്കാനേ സാധിച്ചുള്ളൂ.
65 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ടിരുന്ന ബംഗ്ലാദേശിനെ മഹ്മൂദുള്ളയും മെഹ്ദി ഹസൻ മിറാസും ചേർന്നാണ് കരകയറ്റിയത്. മെഹ്മൂദുള്ള 96 പന്തിൽ ഏഴ് ഫോർ ഉൾപ്പെടെ 77 റൺസെടുത്തു. എട്ടാം നമ്പറിൽ ബാറ്റ് ചെയ്ത മെഹ്ദി ഹസൻ 83 പന്തിൽ 100 റൺസെടുത്ത് പുറത്താകാതെ നിന്നു. എട്ട് ഫോറും നാലു സിക്സും ഉൾപ്പെട്ടതായിരുന്നു ഇന്നിങ്സ്.
ഫീൽഡ് ചെയ്യുന്നതിനിടെ പരുക്കേറ്റ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു പകരം വിരാട് കോഹ്ലിയാണ് (5) ഇന്ത്യയ്ക്കായി ശിഖർ ധാവനൊപ്പം (8) ഇന്നിങ്സ് ഓപ്പൺ ചെയ്തത്. ശ്രേയസ് അയ്യരും (102 പന്തിൽ 86) അക്ഷർ പട്ടേലും (56 പന്തിൽ 56) അർധ സെഞ്ചുറികൾ നേടിയെങ്കിലും ടീമിനെ വിജയത്തിലേക്ക് അടുപ്പിക്കാനായില്ല. ഒമ്പതാം നമ്പറിൽ കളിക്കാനിറങ്ങിയ രോഹിത് ശർമ 28 പന്തിൽ മൂന്ന് ഫോറും അഞ്ച് സിക്സും ഉൾപ്പെടെ 51 റൺസെടുത്ത് പുറത്താകാതെ നിന്നു.
ബംഗ്ലാദേശിനായി ഇബാദത് ഹുസൈൻ മൂന്നും, മെഹ്ദി ഹസനും ഷക്കീബ് അൽ ഹസനും രണ്ട് വീതവും വിക്കറ്റ് നേടി. മെഹ്മൂദുള്ള എറിഞ്ഞ 49 ഓവറിൽ രണ്ടു തവണയാണ് ബംഗ്ലാ ഫീൽഡർമാർ രോഹിത്തിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയത്. ആ ഓവറിൽ ഇരുപത് റൺസും പിറന്നു. 37 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ വാഷിങ്ടൺ സുന്ദറാണ് ഇന്ത്യൻ ബൗളർമാരിൽ തിളങ്ങിയത്.