ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി നേരിട്ട് അദാനി ഗ്രൂപ്പ്; തുടര്‍ ഓഹരി സമാഹരണം ഇന്ന് മുതല്‍
സ്വർണവിലയിൽ വന്‍ ഇടിവ്
ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം രൂപപ്പെട്ടു; ശക്തമായ മഴയ്ക്ക് സാധ്യത
Published:07 December 2022
പത്തനംതിട്ട : യുവാവിനെയും സുഹൃത്തിന്റെ പിതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേരെ കൊടുമൺ പോലീസ് പിടികൂടി. ഐക്കരേത്ത് മുരുപ്പ് കരിമ്പന്നൂർ വീട്ടിൽ മണി (27), ഗീതാഭവനം വീട്ടിൽ ഗിരീഷ് (31) എന്നിവരാണ് കൊടുമൺ പോലീസിന്റെ പിടിയിലായത്. കൊടുമൺ ഇടത്തിട്ട ഐക്കരെത്ത് മുരുപ്പ് ഈറമുരുപ്പെൽ വീട്ടിൽ അമൽ സുരേഷി(20)നെയും, സുഹൃത്തിന്റെ പിതാവ് രഘുവിനെയും വെട്ടി ഗുരുതരമായി പരിക്കേല്പിച്ച കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ തിങ്കൾ രാത്രി 9 മണിക്ക് ഐക്കരേത്ത് മുരുപ്പിലാണ് സംഭവം. രഘുവിന്റെ വീട്ടിലേക്കു പോകുമ്പോഴായിരുന്നു അമലിനെ തടഞ്ഞുനിർത്തി പ്രതികൾ ആദ്യം മർദ്ദിച്ചത്. തുടർന്ന് രഘുവുമായി തിരിച്ചുവന്ന അമലിനെ അവിടെത്തന്നെ കാത്തുനിന്ന പ്രതികൾ തടഞ്ഞുനിർത്തി കത്തികൊണ്ട് കൈപ്പത്തിക്ക് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തടസ്സം പിടിച്ച രഘുവിനെയും വെട്ടി, ഇയാളുടെ വലതുകൈക്ക് വെട്ടേറ്റു.
കേസെടുത്ത പോലീസ് ഐക്കരേത്ത് മുരുപ്പിൽ നിന്നും എസ് ഐ രതീഷ് കുമാറിന്റെ നേതൃത്വത്തിൽ രണ്ടാം പ്രതി ഗിരീഷിനെ ആദ്യം പിടികൂടി. ഒന്നാം പ്രതി മണിയെ വീട്ടിൽ നിന്നും ഇന്ന് പുലർച്ചെയാണ് കസ്റ്റഡിയിലെടുത്തത്. സ്ത്രീകളെ അപമാനിച്ചതിനും, പട്ടികജാതി പീഡന നിയമപ്രകാരവും 2016 ന് കൊടുമൺ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയാണ് മണി.
ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കൊടുമൺ പോലീസ് ഇൻസ്പെക്ടർ പ്രവീൺ നേതൃത്വം നൽകുന്ന അന്വേഷണസംഘത്തിൽ എസ് ഐ മാരായ രതീഷ്, സതീഷ്, സി പി ഓമാരായ ബിജു, അഭിജിത്, അജിത്, നഹാസ്, പ്രദീപ് എന്നിവരാണ് ഉള്ളത്