ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി നേരിട്ട് അദാനി ഗ്രൂപ്പ്; തുടര്‍ ഓഹരി സമാഹരണം ഇന്ന് മുതല്‍
സ്വർണവിലയിൽ വന്‍ ഇടിവ്
ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം രൂപപ്പെട്ടു; ശക്തമായ മഴയ്ക്ക് സാധ്യത
Published:08 December 2022
മുംബൈ: 6 വർഷം മുമ്പ് കാണാതായ മകന് വേണ്ടി ഇന്നും കാത്തിരിപ്പോടെ മുംബൈയിൽ ഒരു മലയാളി കുടുംബം. 2016 ഫെബ്രുവരി 13 നാണ് പത്തനംതിട്ട സ്വദേശിയായ രാമചന്ദ്രൻ നായരുടെ ഇളയ മകനായ ശിവകുമാറിനെ കാണാതാകുന്നത്. കാണാതാവുമ്പോൾ പ്രായം 15. മുംബൈ ഭാണ്ടുപ്പ് ആദർശ് വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർഥി ആയിരുന്നു ശിവകുമാർ.
പരീക്ഷ തുടങ്ങുന്നത് 16 നും ആയിരുന്നു. "അവന് പരീക്ഷ പേടിയായിരുന്നെന്ന് മാതാപിതാക്കൾ പറയുന്നു. കാണാതായതിനെ തുടർന്ന് ഭാണ്ടുപ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പോലീസ് കൃത്യമായ നടപടികളാണ് സ്വീകരിച്ചതെന്നും, ഒരുപാട് സ്ഥലങ്ങളിൽ അന്വേഷിച്ചുവെന്നും കുടുംബം പറയുന്നു. പല സംസ്ഥാനങ്ങളിലും അന്വേഷണം നടത്തി. എന്നാൽ ഫലം ഉണ്ടായില്ല.
മകനെ കാണാതായതിനെ തുടർന്ന് അമ്മക്ക് വിഷാദ രോഗം ബാധിച്ചിരുന്നു. അതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് നാട്ടിലാണ് കുടുംബം ഇപ്പോൾ. തുടർന്ന് 17 വർഷമായി ഭാണ്ടുപ്പ് ലെ തേമ്പിപാടയിലെ ഗണേഷ് നഗറിൽ താമസിച്ചു വരിക ആണ് ഈ കുടുംബം. കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ ഓമല്ലൂർ സ്വദേശിയാണ് രാമചന്ദ്രൻ നായർ.
ശിവകുമാറിനെ കാണാതായതിനെ തുടർന്ന് കുടുംബത്തിന്റെ താളം തന്നെ തെറ്റിയതായി രാമചന്ദ്രൻ നായർ പറയുന്നു.മകൻ എന്നെങ്കിലും വരുമെന്ന ഒറ്റ പ്രതീക്ഷയിൽ ആണ് ജീവിതം മുന്നോട്ടു പോകുന്നതും ജീവിക്കാൻ പ്രേരിപ്പിക്കുന്നതെന്നും രാമചന്ദ്രൻ നായർ മെട്രോ വാർത്തയോട് പറഞ്ഞു.മകനെ കണ്ടെത്താൻ ഇനി എന്താണ് ചെയ്യേണ്ടതെന്നും ആരുടെ വാതിലാണ് ഇനി മുട്ടേണ്ടത് എന്നറിയില്ലെന്നും രാമചന്ദ്രൻ നായർ പറയുന്നു.
രാമചന്ദ്രൻ നായർ Mobile No : +918169247991