ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി നേരിട്ട് അദാനി ഗ്രൂപ്പ്; തുടര്‍ ഓഹരി സമാഹരണം ഇന്ന് മുതല്‍
സ്വർണവിലയിൽ വന്‍ ഇടിവ്
ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം രൂപപ്പെട്ടു; ശക്തമായ മഴയ്ക്ക് സാധ്യത
Published:08 December 2022
തിരുവനന്തപുരം: വയനാട് മേപ്പാടി പോളിടെക്നിക് കോളെജിൽ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റായ അപർണ ഗൗരിയെ 40 ഓളം വിദ്യാർഥികൾ ചേർന്ന് മർദ്ദിച്ച സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അക്രമണത്തിനു പിന്നിൽ യുഡിഎഫ് പ്രവർത്തകരാണെന്നും ലഹരി വിരുദ്ധ നിലപാട് സ്വീകരിച്ചതാണ് മർദ്ദനമേൽക്കാൻ കാരണമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സംഭവത്തിൽ 6 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദേഹം പറഞ്ഞു.
മേപ്പാടി പോളിടെക്നിക് കോളേജിൽ ഇന്ന് അധ്യാപക രക്ഷാകർതൃ സമിതി യോഗം നടക്കുന്നുണ്ട്. മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയ 5 വിദ്യാർഥികളെ കോളെജിൽ നിന്നും പുറത്താക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ക്യാമ്പസിലെ ട്രാബിയോക് എന്ന വാട്സപ്പ് കൂട്ടായ്മ നിരോധിക്കാനും തീരുമാനമുണ്ട്.
പോളിടെക്നിക് യൂണിയൻ തെരഞ്ഞെടുപ്പിന്റെ വേട്ടെണ്ണൽ ആരംഭിക്കുന്നതിന് മുൻപായിരുന്നു അക്രമണം. കോളെജിൽ എസ്എഫ്ഐ ചുമതലയുണ്ടായിരുന്ന അപർണ കോളെജ് പരസരത്ത് ഒറ്റക്ക് ഇരിക്കുന്നതിനിടെത്തേക്ക് 30 ഓളം പേർ വരുന്ന പുരുഷ സംഘം എത്തുകയായിരുന്നു.
അപർണയുടെ മുടിക്ക് കുത്തിപിടിച്ച് കോളെജിന്റെ മതിലിനോട് ചേർത്ത് നിർത്തി വടികൊണ്ട് അടിക്കുകയും മതിലിൽ നിന്ന് താഴെക്ക് തള്ളിയിടുകയും ദേഹത്ത് ചവിട്ടുകയും ചെയ്തു. ബഹളം കേട്ട് എസ്എഫ്ഐ പ്രവർത്തകർ എത്തിയതോടെയാണ് അപർണയെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞത്. തലയ്ക്കും നെഞ്ചത്തും കഴുത്തിനുമെല്ലാം പരിക്കേറ്റ അപർണയെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.