Published:08 December 2022
ഐശ്വര്യ ലക്ഷ്മിയും വിഷ്ണു വിശാലും ആദ്യമായി ഒന്നിച്ചഭിനയിച്ച് അടുത്തിടെ റിലീസായ പുത്തന്‍ ചിത്രമാണ് ഗാട്ട ഗുസ്തി. ചിത്രത്തിൽ നല്ല മെയ്വഴക്കമുളള ഗുസ്തിക്കാരിയായി തന്നെയാണ് ഐശ്വര്യ എത്തുന്നതും.
ചിത്രത്തിലെ കഥാപാത്രമാകാന്‍ തയ്യാറെടുക്കുന്ന ഐശ്വര്യയുടെ ജിം വർക്കൗട്ട് വീഡിയോയാണ് എന്നാലിപ്പോൾ സോഷ്യൽ മീഡിയായിൽ ശ്രദ്ധ നേടുന്നത്. ചിത്രത്തിനായി വർക്കൗട്ട് ചെയ്യുന്നതും ഗുസ്തി പരിശീലിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. ഐശ്വര്യയുടെ സുഹൃത്തും ഫിറ്റനസ് ട്രെയിനറുമായ ലക്ഷ്മി വിശ്വനാഥാണ് വീഡിയോ പങ്കുവച്ചത്.
''ഒത്തിരി വിയർപ്പും കണ്ണീരും (പ്രധാനമായും ചിരിക്കുന്നതിൽ നിന്ന്) ഒപ്പം മൊത്തത്തിൽ ഒരു രസകരമായ വർക്കൗട്ട് സെഷന്. ഷൂട്ടിങ്ങിനിടയിൽ ഓൺലൈനായി പോലും പരിശീലനത്തിൽ എത്തി. ഞങ്ങൾക്കൊപ്പം ദിവസങ്ങളോളം എത്തിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഇതിനായി ശരീരഭാരം കൂട്ടാനുള്ള വെല്ലുവിളി പോലും ഏറ്റെടുത്തു . നിങ്ങളുടെ ശരീരം മാറുന്നതും മനഃപൂർവം വലുതാകാൻ വേണ്ടി പ്രവർത്തിക്കുന്നതും മാനസികമായി എളുപ്പമല്ല, പക്ഷേ അവൾ ഒരു യഥാർത്ഥ സ്പോർട്സ് മാൻ സ്പിരിറ്റായിരുന്നു, അവളെക്കുറിച്ച് ഒർക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു...." എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്.
ഡിസംബർ 2 നായിരുന്നു ചിത്രം റിലീസ് ആയത്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു സ്പോർട്സ് ഡ്രാമയാണ്. ത്. ചെല്ല അയ്യാവുവാണ് ഗാട്ടഗുസ്തിയുടെ രചനയും സംവിധാനവും ചെയ്ത ചിത്രം ഇപ്പോൾ മികച്ച പ്രതികരണം നേടി മുന്നേറുകായണ്.