ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി നേരിട്ട് അദാനി ഗ്രൂപ്പ്; തുടര്‍ ഓഹരി സമാഹരണം ഇന്ന് മുതല്‍
സ്വർണവിലയിൽ വന്‍ ഇടിവ്
ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം രൂപപ്പെട്ടു; ശക്തമായ മഴയ്ക്ക് സാധ്യത
Published:08 December 2022
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോബ്സ് പട്ടികയിൽ സ്ഥാനം നേടി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. 36-ാം സ്ഥാനത്തുള്ള നിർമലാ സീതാരാമൻ തുടർച്ചയായി നാലാം തവണയാണ് പട്ടികയിൽ ഇടം പിടിക്കുന്നത്. കേന്ദ്ര മന്ത്രി ഉള്‍പ്പടെ ആറ് പേരാണ് ഇത്തവണ ഇന്ത്യയിൽ നിന്നും ഫോബ്സ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.
2021-ൽ 37-ാം സ്ഥാനത്തും 2020-ൽ 41-ാം സ്ഥാനത്തും 2019-ൽ 34-ാം സ്ഥാനത്തുമായിരുന്നു മന്ത്രി. ഫോബ്സ് പട്ടികയിൽ വിവിധ കമ്പനികളുടെ 39 സിഇഒമാർ ഉൾപ്പെടുന്നു.
എച്ച്സിഎൽടെക് ചെയർപേഴ്സൺ റോഷ്നി നാടാർ മൽഹോത്ര , സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ചെയർപേഴ്സൺ മാധബി പുരി ബുച്ച് , സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ചെയർപേഴ്സൺ സോമ മൊണ്ടൽ മൽഹോത്ര, ബയോകോൺ എക്സിക്യൂട്ടീവ് ചെയർപേഴ്സൺ കിരൺ മജുംദാർ-ഷാ, നൈക സ്ഥാപക ഫാൽഗുനി നായർ എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ച മറ്റ് വനിതകൾ.