ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി നേരിട്ട് അദാനി ഗ്രൂപ്പ്; തുടര്‍ ഓഹരി സമാഹരണം ഇന്ന് മുതല്‍
സ്വർണവിലയിൽ വന്‍ ഇടിവ്
ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം രൂപപ്പെട്ടു; ശക്തമായ മഴയ്ക്ക് സാധ്യത
Published:08 December 2022
ഗുജറാത്ത്: ജാംനഗറിൽ കാണാതായ 12 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. മധ്യപ്രദേശ് ആലിരാജ്പൂർ സ്വദേശിയായ 12 വയസ്സുകാരന്റെ മൃതദേഹമാണ് ജനനേന്ദ്രിയം വെട്ടിമാറ്റപ്പെട്ട നിലയിൽ കണ്ടത്തിയത്.
ചെവ്വാഴ്ച രാത്രി മുതലാണ് കുട്ടിയെ കാണാതായത്. രാത്രി 8 മണിയോടെ പുറത്തേക്ക് ഇറങ്ങിയ കുട്ടി പീന്നീട് തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഗ്രാമത്തിലെ മറ്റൊരിടത്ത് നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ കുട്ടിയുടെ തലയില്‍ ഉള്‍പ്പെടെ ശരീരത്തിൽ നിരവധി മുറിവുകളുണ്ടെന്ന് കണ്ടെത്തി. ജനനേന്ദ്രിയം വെട്ടിമാറ്റിയനിലയിലാണ് മൃതദേഹം കണ്ടതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍കാര്യങ്ങൾ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. കരിമ്പ് മുറിക്കാൻ ഉപയോഗിക്കുന്ന ആയുധം ഉപയോഗിച്ചാണ് കുട്ടിയെ ആക്രമിച്ചതെന്നാണ് പ്രഥമിക നിഗമനം.