ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി നേരിട്ട് അദാനി ഗ്രൂപ്പ്; തുടര്‍ ഓഹരി സമാഹരണം ഇന്ന് മുതല്‍
സ്വർണവിലയിൽ വന്‍ ഇടിവ്
ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം രൂപപ്പെട്ടു; ശക്തമായ മഴയ്ക്ക് സാധ്യത
Published:08 December 2022
ന്യൂയോര്‍ക്ക്: യുഎസിലെ ഫ്ലോറിഡയിൽ വോലൂസിയ കൗണ്ടിയിലെ ഡേടോണ ബീച്ചിൽ ഒരു അജ്ഞാത വസ്തു കണ്ടെത്തി. ഈ ഭീമാകാരവും നിഗൂഢവുമായ വസ്തു നാട്ടുകാരെയും അധികൃതരെയും ആശയക്കുഴപ്പത്തിലാക്കി.
അജ്ഞാത വസ്തുവിന് ഏകദേശം 80 അടി (24.3 മീറ്റർ) നീളമുണ്ട്. കടൽത്തീരത്ത് സവാരിക്ക് എത്തിയവരാണ് ഈ വസ്തു ആദ്യം ശ്രദ്ധിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യ്തു. വേലിയേറ്റസമയത്ത് വെള്ളം കെട്ടിക്കിടക്കുന്നതിനാൽ വസ്തു പൂര്‍ണ്ണമായും തീരത്ത് അടുപ്പിക്കാന്‍ സാധിച്ചില്ലെന്നാണ് വിവരം.
നിഗൂഢമായ വസ്തു മുമ്പ് ഇതേ തീരത്ത് മണലിനടിയിൽ കുഴിച്ചിട്ടിരുന്നതാണെന്നും എന്നാൽ നവംബറിൽ നിക്കോൾ ചുഴലിക്കാറ്റ് കടൽത്തീരത്ത് തകർത്തതിന്റെ ഫലമായാണ് ഇത് വെളിപ്പെട്ടത് എന്നാണ് കൗണ്ടി ഉദ്യോഗസ്ഥർ പറഞ്ഞത്.
വിദഗ്ധരുടെ നിഗമനങ്ങൾ എത്തുന്നതിനു മുൻപേ, സോഷ്യൽ മീഡിയയിൽ നിരവധി ഊഹാപോഹങ്ങളും സിദ്ധാന്തങ്ങളും ഉയർന്നു വരുന്നുണ്ട്. ഇത് ഒരു പുരാതന കപ്പൽ തകർച്ചയുടെ ഭാഗമാണെന്ന് പലരും അവകാശപ്പെടുമ്പോൾ, മറ്റുള്ളവർ ഇത് ഒരു പഴയ തുറമുഖത്തിന്റെ ഭാഗമാണെന്ന് കരുതുന്നതായും മറ്റു ചിലർ ഡേടോണ ബീച്ചിൽ നാസ്കാർ മത്സരിക്കുന്ന സമയം മുതൽ കാഴ്ചക്കാരുടെ ഇരിപ്പിടങ്ങളുടെ ഒരു ഭാഗമാണിതെന്ന് ഊഹിക്കുന്നുണ്ട്.