ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി നേരിട്ട് അദാനി ഗ്രൂപ്പ്; തുടര്‍ ഓഹരി സമാഹരണം ഇന്ന് മുതല്‍
സ്വർണവിലയിൽ വന്‍ ഇടിവ്
ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം രൂപപ്പെട്ടു; ശക്തമായ മഴയ്ക്ക് സാധ്യത
Published:08 December 2022
കോഴിക്കോട്: 61-ാമത് സംസ്ഥാനതല സ്കൂൾ കലോത്സവ ലോഗോ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന് നൽകി പ്രകാശനം ചെയ്തു. ജനുവരി 3 മുതൽ 7 വരെ കോഴിക്കോടാണ് കലോത്സവം നടക്കുന്നത്.
239 ഇനങ്ങളിലായി ഹയർ സെക്കന്ററി, ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ നിന്നായി 14000 ത്തോളം മത്സരാർത്ഥികളാണ് ഇത്തവണ പങ്കെടുക്കുന്നത്. ഹൈസ്ക്കൂൾ വിഭാഗത്തിൽ 96 ഉം ഹയർ സെക്കന്ററി വിഭാഗത്തിൽ 105 ഉം, സംസ്കൃതോത്സവത്തിൽ 19 ഉം അറബിക് കലോത്സവത്തിൽ 19 ഉം ഇനങ്ങളാണുള്ളത്. രണ്ട് വർഷത്തെ കോവിഡ് പ്രതിസന്ധിക്ക് ശേഷം വരുന്ന കലോത്സവത്തെ വിദ്യാർഥികൾക്കൊപ്പം നാടും ജനങ്ങളും കാത്തിരിക്കുയാണ്. എറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്ക് 117.5 പവനിൽ രൂപകൽപന ചെയ്ത സ്വർണ്ണകപ്പ് നൽകുന്നു.
മേളകളുടെ പ്രതീകങ്ങൾ ഉൾപ്പെടുത്തിയും, മേളകൾ നടക്കുന്ന ജില്ലയുടേതായ പ്രതീകം അനുയോജ്യമാംവണ്ണം ഉൾപ്പെടുത്തിയുമാണ് ലോഗോ തയ്യാറാക്കേണ്ടതെന്ന് നിർദ്ദേശിച്ച്കൊണ്ട് പത്രപരസ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ 26 ലോഗോകളാണ് ലഭിച്ചത്. അതിൽ നിന്നും തിരുവനന്തപുരം കരകുളം സ്വദേശി മുഹമ്മദ് റഷീദ് തയ്യാറാക്കിയ ലോഗോ ആണ് തെരഞ്ഞെടുക്കപ്പെട്ടത്. മേളകളുടെ പ്രതീകങ്ങൾ ഉൾപ്പെടുത്തിയും, മേള നടക്കുന്ന ജില്ലയുടേതായ പ്രതീകവും ഉൾപ്പെടുത്തിയുമാണ് ലോഗോ തയ്യാറാക്കിയിട്ടുള്ളത്.